എംബിബിഎസ്/ബിഡിഎസ് പ്രവേശനം : ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2024ലെ എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വോട്ടാ സീറ്റുകളിലേയ്ക്കുളള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ/ദന്തൽ കോളേജുകളിലെയും സ്വാശ്രയ മെഡിക്കൽ/ദന്തൽ കോളേജുകളിലെയും 2024ലെ എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വോട്ടാ സീറ്റുകളിലേയ്ക്കുളള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. റാങ്ക്- ലിസ്റ്റിൽ ഉൾപ്പെട്ട അയ്യായിരത്തോളം പേർക്ക് വിവിധ കോളേജുകളിൽ എംബിബിഎസിന് അലോട്ട്മെന്റ് ലഭിച്ചു.
28ന് താൽക്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് വിദ്യാർഥികളിൽനിന്നും ലഭിച്ച സാധുവായ പരാതികൾ പരിഹരിച്ചശേഷമാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള ഫീസ് ഓൺലൈൻ പേയ്മെന്റ് മുഖാന്തരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തരമോ ഒടുക്കിയശേഷം അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ സെപ്തംബർ അഞ്ചിന് വൈകിട്ട് നാലിനകം പ്രവേശനം നേടണം. വെബ്സൈറ്റ്: www.cee.kerala.gov.in.