പട്ടിക വിഭാഗക്കാർക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ
പരമാവധി വായ്പ 4 ലക്ഷം രൂപ വരെ
ഇടുക്കി : പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 18 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനും , കുടുംബശ്രീ അംഗങ്ങള്‍ക്ക് സിഡിഎസ് മുഖേനയും വായ്പ നല്‍കുന്നതിനായി പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ അപേക്ഷ ക്ഷണിച്ചു. വാര്‍ഷികവരുമാന പരിധി മൂന്ന് ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. പരമാവധി വായ്പ 4 ലക്ഷം രൂപ വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പറേഷന്റെ ഇടുക്കി ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 9400068506.