കേരള ടൂറിസം വകുപ്പില്‍ ജോലിയൊഴിവ്; 70,000 വരെ ശമ്ബളം
താല്‍ക്കാലിക കരാര്‍ നിയമനം. 18 വയസിനും 36 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം, അപേക്ഷ 27 വരെ

തിരുവനന്തപുരം : കേരളത്തില്‍ ടൂറിസം വകുപ്പിന് കീഴില്‍ ജോലി നേടാന്‍ അവസരം. കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (KTDC) വിവിധ തസ്തികകളിലായി പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു.
തസ്തിക & ഒഴിവ്
കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ കണ്‍സള്‍ട്ടന്റ് ഓവര്‍സീയര്‍ (സിവില്‍), കണ്‍സള്‍ട്ടന്റ് പ്രോജക്‌ട് എഞ്ചിനീയര്‍ (സിവില്‍), മാനേജര്‍ ഗ്രേഡ്, ഡെപ്യൂട്ടി മാനേജര്‍ (മെക്കാനിക്കല്‍), കമ്ബനി സെക്രട്ടറി റിക്രൂട്ട്‌മെന്റ്. ആകെ 10 ഒഴിവുകള്‍.
കണ്‍സള്‍ട്ടന്റ് ഓവര്‍സീയര്‍ (സിവില്‍) = 3
കണ്‍സള്‍ട്ടന്റ് പ്രോജക്‌ട് എഞ്ചിനീയര്‍ (സിവില്‍) = 3
മാനേജര്‍ ഗ്രേഡ് = 2
ഡെപ്യൂട്ടി മാനേജര്‍ (മെക്കാനിക്കല്‍) = 1
കമ്ബനി സെക്രട്ടറി = 1
പ്രായപരിധി
18 വയസിനും 36 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2025 ജനുവരി 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്. കമ്ബനി സെക്രട്ടറി തസ്തികയില്‍ 55 വയസാണ് പ്രായപരിധി.
യോഗ്യത
കണ്‍സള്‍ട്ടന്റ് ഓവര്‍സീയര്‍ (സിവില്‍)
സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
കണ്‍സള്‍ട്ടന്റ് പ്രോജക്‌ട് എഞ്ചിനീയര്‍ (സിവില്‍)
ബി.ടെക് സിവില്‍ എന്‍ജി നീയറിങ്, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം
മാനേജര്‍ ഗ്രേഡ്
പ്ലസ് ടു / തത്തുല്യം. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജിയില്‍ അംഗീകൃത ബിഎസ് സി വേണം. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ നാലു വര്‍ഷമെങ്കിലും ജോലി ചെയ്തുള്ള പരിചയം.
ഡെപ്യൂട്ടി മാനേജര്‍ (മെക്കാനിക്കല്‍)
ബിടെക് മെക്കാനക്കല്‍ എഞ്ചിനീയറിങ്, അംഗീകൃത സ്ഥാപനങ്ങളില്‍ എഞ്ചിനീയറോ അസിസ്റ്റന്റ് എഞ്ചിനീയറോ ആയുള്ള 5 വര്‍ഷത്തെ പരിചയം.
കമ്ബനി സെക്രട്ടറി
ബിരുദം. ഐസിഎസ് ഐ അസോസിയേറ്റ് മെമ്ബര്‍ അല്ലെങ്കില്‍ ഫെല്ലോ, രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്ബളം
കണ്‍സള്‍ട്ടന്റ് ഓവര്‍സീയര്‍ (സിവില്‍)= 25,000
കണ്‍സള്‍ട്ടന്റ് പ്രോജക്‌ട് എഞ്ചിനീയര്‍ (സിവില്‍) = 35,000
മാനേജര്‍ ഗ്രേഡ് = 35,700- 75,600
ഡെപ്യൂട്ടി മാനേജര്‍ (മെക്കാനിക്കല്‍)= 40,500- 85,000
കമ്ബനി സെക്രട്ടറി = 60,000
അപേക്ഷ
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക. വിശദമായ വിജ്ഞാപനവും അപേക്ഷ നടപടികളും വെബ്‌സൈറ്റിലുണ്ട്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 27.