ഉരുള്‍പൊട്ടല്‍ ദുരന്തം;പ്രത്യേക അദാലത്ത് ,360 അപേക്ഷകള്‍ ലഭിച്ചു
അക്ഷയകേന്ദ്രത്തിന്റെ പ്രത്യക കൗണ്ടറുകളും ഇവിടെ പ്രവര്‍ത്തിച്ചു.
വയനാട് : മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കായി ജില്ലാ ഭരണകൂടം നടത്തിയ ദ്വിദിന പ്രത്യേക അദാലത്തില്‍ 360 അപേക്ഷകള്‍ ലഭിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉള്‍പ്പെട്ട ഇതുവരെയും ധനസഹായങ്ങളും മറ്റും ലഭിക്കാത്തവരുണ്ടെങ്കില്‍ ഇവര്‍ക്കുവേണ്ടിയായിരുന്നു പ്രത്യേക അദാലത്ത് നടത്തിയത്.മേപ്പാടി എം.എസ്.എ ഹാളില്‍ നടന്ന അദാലത്തില്‍ ആദ്യദിവസം വിവിധ തരത്തിലുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള 257 അപേക്ഷകള്‍ ലഭിച്ചിരുന്നു. രണ്ടാം ദിവസം 103 അപേക്ഷകള്‍ കൂടി ലഭിച്ചു.മേപ്പാടി ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ നിന്നും 69 അപേക്ഷകളും പതിനൊന്നാം വാര്‍ഡില്‍ നിന്നും 54 അപേക്ഷകളും പന്ത്രണ്ടാം വാര്‍ഡില്‍ നിന്നും 237 അപേക്ഷകളുമാണ് ലഭിച്ചത്. കാര്‍ഷിക ക്ഷേമവകുപ്പില്‍ നിന്നുള്ള സഹായത്തിനായി 9 അപേക്ഷകളും മൃഗസംരക്ഷണവകുപ്പില്‍ നിന്നുമുളള സഹായത്തിനായി 22 അപേക്ഷകളും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനായി 28 അപേക്ഷകളും ലഭിച്ചു. ദുരന്തബാധിത വാര്‍ഡുകളിലുള്ളവര്‍ക്ക് നേരിട്ട് അദാലത്തിലെത്തി വിവിധ ആവശ്യങ്ങള്‍ അറിയിക്കാനും അപേക്ഷ നല്‍കാനുള്ള സംവിധാനം ഒരുക്കിയിരുന്നു. താല്‍ക്കാലിക പുനരധിവാസത്തിലുള്ളവര്‍ക്ക് ഫര്‍ണ്ണീച്ചര്‍ തുടങ്ങിയവ ലഭിക്കാത്തവരുണ്ടെങ്കില്‍ അവര്‍ക്കും അദാലത്തിലെത്തി വിവരങ്ങള്‍ ധരിപ്പിക്കാന്‍ സൗകര്യമുണ്ടായിരുന്നു. അക്ഷയകേന്ദ്രത്തിന്റെയും പ്രത്യക കൗണ്ടറുകളും ഇവിടെ പ്രവര്‍ത്തിച്ചു. കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പ്, മൃസംരക്ഷണവകുപ്പ് തുടങ്ങിയവരുടെ പ്രത്യേക കൗണ്ടറുകളും അദാലത്തിലുണ്ടായിരുന്നു.