അതിഥി ആപ്പിൽ രജിസ്റ്റർ ചെയ്യണം
അതിഥി ആപ്പിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ
കോട്ടയം: സംസ്ഥാനത്ത് തൊഴിലിനായി എത്തിയിട്ടുള്ളതും നാളിതുവരെ അതിഥി ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതുമായ ഇതരസംസ്ഥാന തൊഴിലാളികൾ സംസ്ഥാന സർക്കാരിന്റെ അതിഥി ആപ്പിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു. തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന/താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ അതിഥി ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് തൊഴിലുടമ, കോൺട്രാക്ടർമാർ, അതിഥി തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ള കെട്ടിട ഉടമകൾ എന്നിവർ ഉറപ്പ് വരുത്തേണ്ടതും നിർബന്ധമായും അതിഥി ആപ്പിൽ രജിസ്റ്റർ ചെയ്യിപ്പിക്കേണ്ടതുമാണെന്നും ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് അസിസ്റ്റന്റ് ലേബർ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:
ലിബിൻ കെ.കുര്യാക്കോസ്, അതിഥി പോർട്ടൽ നോഡൽ ഏജൻസി ഓഫീസർ, കോട്ടയം ഫോൺ: 9496007105,
അസിസ്റ്റന്റ് ലേബർ ഓഫീസ്, ഒന്നാം സർക്കിൾ, കോട്ടയം-8547655389
അസിസ്റ്റന്റ് ലേബർ ഓഫീസ്, രണ്ടാം സർക്കിൾ, കോട്ടയം 8547655390
അസിസ്റ്റന്റ് ലേബർ ഓഫീസ്, ചങ്ങനാശ്ശേരി 8547655391
അസിസ്റ്റന്റ്‌റ് ലേബർ ഓഫീസ്, പുതുപ്പളളി: 8547655392
അസിസ്റ്റന്റ് ലേബർ ഓഫീസ്, കാഞ്ഞിരപ്പള്ളി: 8547655393
അസിസ്റ്റന്റ് ലേബർ ഓഫീസ്, പാലാ: 8547655394
അസിസ്റ്റന്റ് ലേബർ ഓഫീസ്, വൈക്കം: 8547655395