കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു.

Jul 25, 2024
കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു.

     2023 -ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യപിച്ചു. മികച്ച കവിതയ്ക്ക് കൽപ്പറ്റ നാരായണനും (തെരെഞ്ഞെടുത്ത കവിതകൾ ) , മികച്ച നോവലിന് ഹരിത സാവിത്രിയും (സിൻ), ചെറുകഥയ്ക്ക് എൻ രാജനും (ഉദയ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ) അവാർഡിന് അർഹരായി. ഗിരീഷ് പി. സി. പാലം - നാടക (ഇ ഫോർ ഈഡിപ്പസ് ) പി പവിത്രൻ (സാഹിത്യവിമർശനം), ബി. രാജീവൻ -വൈജ്ഞാനിക സാഹിത്യം (ഇന്ത്യയെ വീണ്ടെടുക്കൽ), കെ. വേണു - ജീവചരിത്രം/ആത്മകഥ (ഒരന്വേഷണത്തിൻ്റെ കഥ ) , നന്ദിനി മേനോൻ യാത്രാ വിവരണം (ആംചൊ ബസ്തർ ) , എം.എം ശ്രീധരൻ -വിവർത്തനം (കഥാകദികെ), ഗ്രേസി ബാലസാഹിത്യം (പെൻകുട്ടിയും കൂട്ടരും), സുധീഷ് വരനാട് ഹാസ സാഹിത്യം ( വരനാടൻ കഥകൾ) എന്നിവരും പുരസ്ക്കാരത്തിന് അർഹത നേടി. എം ആർ രാഘവവാര്യർക്കും , സി എൽ ജോസിനും അക്കാദമിയുടെ വിശിഷ്ടാംഗത്വമായ ഫെല്ലോഷിപ്പ് നൽകും. അമ്പതിനായിരം രൂപയും രണ്ട് പവൻ്റെ സ്വർണ്ണപതക്കവും , പ്രശസ്തി പത്രവും, പൊന്നാടയും ഫലകവുമാണ് പുരസ്കാരം. മലയാള സാഹിത്യത്തിനുള്ള സമഗ്രസംഭാവന പരിഗണിച്ച് കെ.വി. സുകുമാരൻ, പ്രേമ ജയകുമാർ, പി.കെ. ഗോപി, രാജൻ തിരുവോത്ത് എന്നിവരെ പുരസ്ക്കാരം നൽകി ആദരിക്കും. മുപ്പതിനായിരം രൂപയും , സാക്ഷ്യപത്രവും, പൊന്നാടയും, ഫലകവുമാണ് പുരസ്ക്കാരം . സി.പി. കുമാർ അവാർഡിന് കെ.സി. നാരായണനും (മഹാത്മാഗാന്ധിയും, മാധവികുട്ടിയും ഉപന്യാസം) കെ. ആർ നമ്പൂതിരി അവാർഡിന് കെ.എൻ ഗണേശനും (വൈദിക സാഹിത്യം - യഥാഗതൻ), ജി. എൻ പിള്ള അവാർഡിന് ഉമ്മുൽ ഫായിസയും (വൈജ്ഞാനിക സാഹിത്യം - ഇസ്ലാമിക ഫെമിനിസം ) ഗീതാ ഹിരണ്യൻ അവാർഡിന് സുനു. എ.വിയും (ചെറുകഥ - ഇന്ത്യൻ പൂച്ച) യുവ കവിതാ അവാർഡിന് ആദിയും( പെണ്ണപ്പൻ), പ്രൊഫ. എം അച്ചുതൻ എൻഡോവ്മെൻ്റ് അവാർഡിന് ഒ.കെ. സന്തോഷും (സാഹിത്യ വിമർശനങ്ങൾ - അനുഭവങ്ങൾ അടയാളങ്ങൾ) അർഹത നേടി. തുഞ്ചൻ സ്മാരക പ്രബന്ധ മത്സരത്തിൽ പ്രവീൺ കെ.ടിയ്ക്കാണ് (സീത - എഴുത്തച്ഛൻ്റേയും കുമാരനാശാൻ്റേയും) അവാർഡ്. സാഹിത്യ അക്കാദമിയിൽ നടന്ന പത്ര സമ്മേളനത്തിൽ പ്രസിഡണ്ട് കെ സച്ചിദാനന്ദൻ പ്രസിഡണ്ട് സെക്രട്ടറി സി.പി. അബൂബക്കർ എന്നിവർ പങ്കെടുത്തു.