കുവൈറ്റ് ദുരന്തത്തിൽ ഫേസ് അനുശോചനം രേഖപ്പെടുത്തി
മലയാളികളടക്കം 50 ൽ അധികം പേരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കാനും ഇടയായ കുവൈറ്റ് മംഗഫിലെ ലേബർ ക്യാമ്പിലുണ്ടായ ദുരന്തത്തിൽ സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രെനേർസ് (ഫേസ്) സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപെടുത്തി. മരിച്ചവരുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർക്ക് ഉടൻ സുഖം പ്രാപിക്കാൻ കഴിയട്ടെ എന്നും ഫേസ് സംസ്ഥാന പ്രസിഡൻ്റ് സ്റ്റീഫൻ ജോൺ സംസ്ഥാന സെക്രട്ടറി സദാനന്ദൻ മാസ്റ്റർ, സംസ്ഥാന ട്രഷറർ നിഷാന്ത് സി വൈ എന്നിവർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് പറഞ്ഞു.