കേരള സര്‍വകലാശാലയുടെ ബിരുദ പാഠ്യപദ്ധതിയിലേക്ക് കോട്ടയം പുഷ്പനാഥിന്റെ എക്കാലത്തെയും മികച്ച സയിന്റിഫിക്ക് ത്രില്ലര്‍ 'ചുവന്ന മനുഷ്യന്‍' എത്തുന്നു
മലയാളം ബി.എ. ഒന്നാംവര്‍ഷം രണ്ടാം സെമസ്റ്ററിലാണ് 'ചുവന്ന മനുഷ്യന്‍' പഠിക്കാനുള്ളത്.
കോട്ടയം: കേരള സര്‍വകലാശാലയുടെ ബിരുദ പാഠ്യപദ്ധതിയിലേക്ക് കോട്ടയം പുഷ്പനാഥിന്റെ എക്കാലത്തെയും മികച്ച സയിന്റിഫിക്ക് ത്രില്ലര്‍ 'ചുവന്ന മനുഷ്യന്‍' എത്തുന്നു. മലയാളം ബി.എ. ഒന്നാംവര്‍ഷം രണ്ടാം സെമസ്റ്ററിലാണ് 'ചുവന്ന മനുഷ്യന്‍' പഠിക്കാനുള്ളത്.ജനപ്രിയ സാഹിത്യവിഭാഗ പഠനത്തിലാണ് നോവല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നോവല്‍ മുഴുവനും പഠിക്കണം. എഴുതിയതിന്റെ 55-ാംവര്‍ഷമാണ് ഇത് പാഠ്യപദ്ധതിയില്‍ എത്തുന്നത്.1968-ല്‍ കല്ലാര്‍കുട്ടി സ്‌കൂളില്‍ ചരിത്രാധ്യപകനായി സേവനമനുഷ്ഠിക്കുമ്പോഴാണ് പുഷ്പനാഥ് 'ചുവന്ന മനുഷ്യന്‍' എഴുതുന്നത്. മലയാളത്തിലെ ആദ്യത്തെ സയന്‍സ് ഫിക്ഷനില്‍ കറുത്തവര്‍ഗക്കാരും വെള്ളക്കാരും തമ്മിലുള്ള ഏറ്റുമുട്ടലാണ് പശ്ചാത്തലം. കംപ്യൂട്ടര്‍കാലത്തിനുമുമ്പേ ആ സാങ്കേതികവിദ്യ നോവലില്‍ ഉണ്ടായിരുന്നെന്ന് ചെറുമകന്‍ റെയാന്‍ പുഷ്പനാഥ് പറഞ്ഞു. 'ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ, വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാതെ എങ്ങനെ ആ രാജ്യത്ത് നടക്കുന്നതായ കഥകള്‍ എഴുതിയെന്ന് പലരും അദ്ഭുതപ്പെടാറുണ്ട്.അന്നൊക്കെ ലോകമാപ്പ് വെച്ചാണ് 'അപ്പ' കഥകള്‍ എഴുതിയിരുന്നത്. മാപ്പ് വെച്ച് ദേശങ്ങള്‍ തമ്മിലുള്ള ദൂരംപഠിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു,'- മകന്‍ റെയാന്‍ പറഞ്ഞു.