നിര്യാതനായ കേഴപ്ലാക്കൽ ബാബുക്കുട്ടിയുടെ സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.30 pm നു കനകപ്പലം ജറുസലേം മാർത്തോമാ പള്ളിയിൽ
എരുമേലി: കനകപ്പലം അയ്യക്കാവിൽ കേഴപ്ലാക്കൽ തോമസ് കെ എബ്രഹാം (ബാബുക്കുട്ടി- 72 ) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച ഉച്ചക്ക് 1.30 pm നു കനകപ്പലം ജറുസലേം മാർത്തോമാ പള്ളിയിൽ നടക്കും .ശനിയാഴ്ച രാവിലേ എട്ട് മണിക്ക് കനകപ്പലത്തെ വീട്ടിൽ ഭൗതികശരീരം കൊണ്ടുവരും ;12 മണിക്ക് വീട്ടിൽ വച്ചുള്ള ശുശൂഷ ആരംഭിക്കും .അനുശോചനങ്ങൾ എല്ലാം ഭവനത്തിൽ വെച്ചായിരിക്കും . ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് ജനറൽ സെക്രട്ടറി, കാഞ്ഞിരപ്പള്ളി റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി ബോർഡ് മെമ്പർ, എരുമേലി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ബോർഡ് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സാറാമ്മ എബ്രഹാം (മോളിക്കുട്ടി) കുമ്പളാംപൊയ്ക മുക്കരണത്ത് കുടുംബാംഗമാണ്.നിലവിൽ എരുമേലി പഞ്ചായത്തിലെ കനകപ്പലം വാർഡിൽ നിന്നും പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു . മകൾ: ദിവ്യ ആൻ എബ്രഹാം. മരുമകൻ: തിരുവനന്തപുരം നീറംപ്ലാക്കൽ അഞ്ജിത്ത് ഫിലിപ്പ് മാത്യു (സിംഗപ്പൂർ). കൊച്ചുമക്കൾ: ജൊഹാന, ജൊവീറ്റ. സഹോദരങ്ങൾ : ജേക്കബ് സി തോമസ്, മേരി വർഗീസ്.


