അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം
ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്.മരണകാരണം എന്താണെന്ന് വ്യക്തമല്ല.

പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരിച്ചു. മേലെ മുള്ളി ഊരിൽ ശാന്തി മരുതന്റെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
വ്യാഴാഴ്ച കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ വെച്ച് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരിന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂർ ആശുപത്രിയിലേക്ക് മാറ്റിയത്.
ജനിച്ചപ്പോള്‍ കുഞ്ഞിന് മൂന്നര കിലോ തൂക്കം ഉണ്ടായിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ല.