അദാലത്തിൽ നേരിട്ടും അപേക്ഷകൾ/പരാതികൾ നൽകാം
കാഞ്ഞിരപ്പള്ളി താലൂക്കിലെ 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്ത് ഡിസംബർ 17ന്
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിലെ 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്ത് ഡിസംബർ 17ന് പൊടിമറ്റം സെന്റ്മേരീസ് ഓഡിറ്റോറിയത്തിൽ നടക്കും. മീനച്ചിൽ താലൂക്കിലെ അദാലത്ത് ഡിസംബർ 13ന് രാവിലെ 10 മുതൽ പാലാ മുനിസിപ്പൽ ടൗൺ ഹാളിലും ചങ്ങനാശേരി താലൂക്കിലേത് ഡിസംബർ 16ന് രാവിലെ 10 മുതൽ ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിലും നടക്കും. പൊതുജനങ്ങൾക്ക് karuthal.kerala.gov.in എന്ന പോർട്ടലിലൂടെയും അദാലത്തിൽ നേരിട്ടെത്തിയും അപേക്ഷകൾ/പരാതികൾനൽകാം.