കരുതലും കൈതാങ്ങും - താലൂക്ക് തല അദാലത്ത് തൃശ്ശൂരില്‍ 16 മുതല്‍ 28 വരെ
അക്ഷയ കേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസ് മുഖേനയും പരാതികള്‍ സമര്‍പ്പിക്കാം
ഡിസംബര്‍ 16 മുതല്‍ തൃശ്ശൂര്‍ ജില്ലയില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ കരുതലും കൈതാങ്ങും പരാതി പരിഹാര അദാലത്ത് നടത്തും.
ഡിസംബര്‍ 5 വരെ തൃശ്ശൂര്‍, മുകുന്ദപുരം താലൂക്കുകളിലേയും, ഡിസംബര്‍ 6 മുതല്‍ ഡിസംബര്‍ 13 വരെ മറ്റ് താലൂക്കുകളിലേയും പരാതികള്‍ സ്വീകരിക്കും.
താലൂക്ക്, അദാലത്ത് തീയ്യതി എന്ന ക്രമത്തില്‍. മുകുന്ദപുരം (16-12-2024), തൃശ്ശൂര്‍ (17-12-2024), തലപ്പിളളി (21-12-2024), കൊടുങ്ങല്ലൂര്‍ (23-12-2024), ചാവക്കാട് (24-12-2024), കുന്നംകുളം (27-12-2024), ചാലക്കുടി (28-12-2024). പോര്‍ട്ടല്‍ വഴിയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസ് മുഖേനയും പരാതികള്‍ സമര്‍പ്പിക്കാം. അദാലത്ത് ദിനത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കായി അദാലത്ത് കേന്ദ്രങ്ങളില്‍ കൗണ്ടറുകള്‍ സജ്ജീകരിക്കും. പോര്‍ട്ടല്‍ (www.karuthal.kerala.gov.in) ലൂടെ ഓണ്‍ലൈനായും പരാതി സമര്‍പ്പിക്കാമെന്നും ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പണഡ്യന്‍ അറിയിച്ചു.
അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍
* ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്ക് വരവ്, അതിര്‍ത്തി നിര്‍ണ്ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം. അതിര്‍ത്തി തര്‍ക്കങ്ങളും വഴി തടസ്സപ്പെടുത്തലും)
* സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം / നിരസിക്കല്‍
* കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി)
* വയോജന സംരക്ഷണം
* പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുളള വിവിധ ആനുകൂല്യങ്ങള്‍
* മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ
* ശാരീരിക / ബുദ്ധ / മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനഃരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍
* പരിസ്ഥിതി മലിനീകരണം / മാലിന്യ സംസ്‌കരണം
* പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും, കുടിവെളളവും
* റേഷന്‍കാര്‍ഡ് (APL / BPL) (ചികിത്സാ ആവശ്യങ്ങള്‍ക്ക്)
* കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ശഷ്വറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍
* വളര്‍ത്തുമൃഗങ്ങള്‍ക്കുളള നഷ്ടപരിഹാരം / സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍
* ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ
* വ്യവസായ സംരംഭങ്ങള്‍ക്കുളള അനുമതി
* ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍
* വന്യജീവി ആക്രമണങ്ങളില്‍ നിന്നുളള സംരക്ഷണം / നഷ്ടപരിഹാരം
* വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കുളള അനുമതി
* തണ്ണീര്‍ത്തട സംരക്ഷണം
* അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്
* എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍
* പ്രകൃതി ദുരന്തങ്ങള്‍ക്കുളള നഷ്ടപരിഹാരം
പൊതുജനങ്ങള്‍ക്കുളള നിര്‍ദ്ദേശങ്ങള്‍
മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് അടിസ്ഥാനത്തിലാണ് അദാലത്ത് നടത്തുന്ന്. അദാലത്തില്‍ പരിഗണിക്കുന്നതിനായുളള പരാതികള്‍ താലൂക്ക് ഓഫീസുകളിലും, അക്ഷയ കേന്ദ്രങ്ങളിലും ഓണ്‍ ലൈനായും സമര്‍പ്പിക്കാം. പരാതിയില്‍ കക്ഷിയുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. പരാതി സമര്‍പ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങേണ്ടതാണ്.
അദാലത്തില്‍ പരിഗണിക്കുവാന്‍ നിശ്ചയിച്ചിട്ടുളള വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ മാത്രമാണ് സമര്‍പ്പിക്കേണ്ടത്. മറ്റ് വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ വകുപ്പ് മേധാവികള്‍ / വകുപ്പ് സെക്രട്ടറിമാര്‍ / വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് നേരിട്ടോ cmo.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ മുഖ്യമന്ത്രിയ്‌ക്കോ സമര്‍പ്പിക്കാവുന്നതാണ്. ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്തില്‍ വെച്ച് മന്ത്രിമാര്‍ തീരുമാനം കൈക്കൊളളും. അദാലത്ത് ദിനത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കായി അദാലത്ത് കേന്ദ്രങ്ങളില്‍ കൌണ്ടറുകള്‍ സജ്ജീകരിക്കും.
റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, ഇരിങ്ങാലക്കുട (മുകുന്ദപുരം താലൂക്ക്), സബ് കളക്ടര്‍,തൃശ്ശൂര്‍ (തൃശ്ശൂര്‍), ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍), (തലപ്പിളളി), ഡെപ്യൂട്ടി കളക്ടര്‍(ഇലക്ഷന്‍) കൊടുങ്ങല്ലൂര്‍ താലൂക്ക്, ഡെപ്യൂട്ടി കളക്ടര്‍(എല്‍ എ എന്‍ എച്ച്) (ചാവക്കാട് താലൂക്ക്), ഡെപ്യൂട്ടി കളക്ടര്‍(ആര്‍ആര്‍) (ചാലക്കുടി താലൂക്ക്), ഡെപ്യൂട്ടി കളക്ടര്‍(എല്‍എ) (കുന്നംകുളം താലൂക്ക്), എന്നിവരെ അദാലത്തിന്റെ നടത്തിപ്പിന് കണ്‍വീനര്‍മാരായി നിയോഗിച്ചിട്ടുണ്ട്. തഹസില്‍ദാര്‍മാരാണ് ജോയിന്റ് കണ്‍വീനര്‍മാര്‍. അദാലത്ത് കേന്ദ്രങ്ങളും സമയവും പിന്നീട് അറിയിക്കും.