കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
നാലു വിമാനങ്ങളാണ് നെടുമ്പാശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കും വഴിതിരിച്ചുവിട്ടത്.
കോഴിക്കോട്: കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. നാലു വിമാനങ്ങളാണ് നെടുമ്പാശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കും വഴിതിരിച്ചുവിട്ടത്.കരിപ്പൂരിൽനിന്നുള്ള ദോഹ, ബഹ്റൈൻ വിമാനങ്ങൾ ഇതുവരെ പുറപ്പെട്ടിട്ടില്ല. കാലാവസ്ഥ അനുകൂലമായപ്പോള്‍ വിമാനങ്ങളെല്ലാം കരിപ്പൂരില്‍ തിരിച്ചെത്തി.കരിപ്പൂര്‍ പ്രദേശത്ത് ഇന്ന് നല്ല മഴയാണ് ലഭിച്ചത്. വിമാനത്താവളത്തിന് സമീപത്ത് കനാൽ നിറഞ്ഞ് വീടുകളുടെ മുറ്റത്ത് വരെ വെള്ളം കയറിയിട്ടുണ്ട്.