കണ്ണൂർ സർവകലാശാല 2024-25 അധ്യയന വർഷത്തിലേക്കുള്ള BEd പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി : 2024 ജൂൺ 25 വൈകുന്നേരം 5 മണി വരെ

കണ്ണൂർ സർവകലാശാല 2024-25 അധ്യയന വർഷത്തിലേക്കുള്ള BEd പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകൾ, ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ ദ്വിവർഷ ബി.എഡ് പ്രോഗ്രാമുകയിലേക്ക് 2024-25 അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി :  2024 ജൂൺ 25 വൈകുന്നേരം 5 മണി വരെ


B.Ed ലഭ്യമായ വിഷയങ്ങൾ:


English
Commerce
Mathematics
Social Science
Natural Science
Physical Science
Computer Science

എല്ലാ വിഷയങ്ങളിലും സീറ്റ്‌ ഒഴിവുണ്ട്. 

B.Tech കഴിഞ്ഞവർക്കും B.Ed കോഴ്സ് ന് ജോയിൻ ചെയ്യാം.

മറ്റുള്ളവർക്കും ഷെയർ ചെയ്യുക.

അപേക്ഷാ ഫീസ് - SC/ST/PWBD 300- രൂപമറ്റുള്ളവർ 600/- രൂപ.


ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിനുശേഷം നിർബന്ധമായും പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്പ്രിന്റ് ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളു.

സ്പോർട്ട്സ് ക്വോട്ട വിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിലാണ്.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിനായി സ്പോർട്ട്സ് ക്വോട്ടയിലേക്ക് അപേക്ഷിക്കുന്നവർ  കണ്ണൂർ സർവ്വകലാശാലയുടെ 2024  ബി.എഡ്ഓൺലൈൻ അപേക്ഷാ പ്രിന്റ് ഔട്ട്, യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്സ്പോർട്ട്സിന് പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിൽ, തിരുവനന്തപുരം -

695001 എന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

രെജിസ്ട്രേഷന് അടുത്തുള്ള അക്ഷയ കേന്ദ്രം സമീപിക്കുക

അപേക്ഷകർ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മാർക്ക് ഗ്രേഡ്, NSS NCC തുടങ്ങിയ വെയിറ്റേജ്, നോൺ-ക്രീമിലെയർസംവരണ വിവരങ്ങൾ എന്നിവ കൃത്യ മാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

മാനേജ്മെന്റ് കോട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഓൺലൈൻ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ഗവ., എയ്ഡഡ്, സ്വാശ്രയ ട്രെയിനിംങ് കോളേജുകളിലെ കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് ഏറ്റവും താൽപര്യമുള്ള/ആഗ്രഹിക്കുന്ന ഓപ്ഷനുകൾ മുൻഗണനാ ക്രമത്തിൽ സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. സെൽഫ് ഫിനാൻസിംഗ് കോഴ്സുകളുടെ ഫീസ് എയ്ഡഡ്/ ഗവൺമെന്റ് കോഴ്സുകളുടെ ഫീസിൽ നിന്നും വ്യത്യസ്തമായിരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow

Prajeesh N K MADAPPALLY