പിന്നോട്ടെടുത്ത ബസിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു

Jun 11, 2024
പിന്നോട്ടെടുത്ത ബസിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു

       കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ ബസ്സ്റ്റാൻ്റിൽ അശ്രദ്ധമായി പിന്നോട്ടെടുത്ത ബസിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ പി എം സി അബ്ദുൾ ഖാദറിൻ്റെ ഭാര്യ കെ എ ഫൗസിയയാണ് (51) മരിച്ചത്. പേരകുട്ടിയോടൊപ്പം മകളുടെ വീട്ടിലേക്ക് പോകാൻ ചീമേനി ഭാഗത്തേക്കുള്ള ബസിൽ കയറാൻ പോകുന്നതിനിടെ പിറകോട്ടെടുത്ത ബസ് ഫൗസിയയെ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരേതരായ എം എം അബ്ദുള്ള ഹാജിയുടേയും ഫാത്തിമ്മ ഹജ്ജുമ്മയുടേയും മകളാണ് മരണപ്പെട്ട ഫൗസിയ. മക്കൾ: ഫായിസ , ഫർഹാന മരുമക്കൾ: ഹുസൈൻ സഖാഫി ചീമേനി, ഷാക്കിർ ബാഖവി