കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും - ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി 10 ലക്ഷത്തി എണ്‍പതിനായിരം രുപയുടെ ഇഞ്ചി, 2600 കിലോഗ്രാം , മഞ്ഞള്‍ 3900 കിലോഗ്രാം, ചേന - 3900 കിലോഗ്രാം, ചേമ്പ് 2600 കിലോഗ്രാം, കാച്ചില്‍ 2600 കിലോഗ്രാം ഉള്‍പ്പടെ ആകെ 15600 കിലോഗ്രം കിഴങ്ങ് വര്‍ഗ്ഗങ്ങളുടെ വിത്തുകളാണ് ബ്ലോക്ക് പരിധിയിലെ 7 ഗ്രാമപഞ്ചായത്തുകളിലായി തിരഞ്ഞെടുക്കപ്പെട്ട 100 കണക്കിന് വനിത കര്‍ഷക ഗ്രൂപ്പുകള്‍ വഴി വിതരണം നടത്തുന്നത് 12 കിലോഗ്രം വരുന്ന 5 ഇനം കിഴങ്ങ് വിത്തുകള്‍ 1300 ല്‍ പരം കിറ്റുകളാക്കി സൗജന്യമായിട്ടാണ് കര്‍ഷകര്‍ക്ക് വിതരണം നടത്തുന്നത്. കുഭം മാസം തീരുന്നതിന് മുന്‍പായി മുഴുവന്‍ സ്ഥലങ്ങളിലും കിഴങ്ങ് വിത്തുകള്‍ വിതരണം നടത്തും. 15600 കിലോഗ്രാം കിഴങ്ങു വിത്തുകള്‍ ക്യഷി ചെയ്യുന്നതിലൂടെ 45000 കിലോഗ്രാം വിളവ് പ്രതീക്ഷിക്കുന്നു. അങ്ങനെ ഉല്‍പാദന മേഖലയില്‍ മൂന്നിരട്ടി വളര്‍ച്ച നേടുമ്പോള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അഭിപ്രായപ്പെട്ടു. ബ്ലോക്ക് തല കിഴങ്ങ് വിത്തുകളുടെ വിതരണ ഉല്‍ഘാടനം വിഴിക്കത്തോട്ടില്‍ ഉല്‍ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷക്കിലാ നസീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രത്നമ്മ രവീന്ദ്രന്‍ , ബി.ഡി.ഒ ഫൈസല്‍ .എസ് ,പഞ്ചായത്ത് അംഗം സിന്ധു സോമന്‍, സി.എഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ സരസമ്മ, പി.വൈ.എം.എ വായനശാല സെക്രട്ടറി കെ.ബി സാബു, ക്യഷി വകുപ്പ് ഓഫീസര്‍മാരായ പ്രവീണ്‍, അഖില്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
പടം അടിക്കുറിപ്പ്
കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് സൗജന്യമായി നല്‍കുന്ന കിഴങ്ങ് വിത്ത് കിറ്റുകള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് വിതരണ ഉല്‍ഘാടനം നിര്‍വ്വഹിക്കുന്നു