കാഞ്ഞിരപ്പള്ളി മേരിമാതാ ആശുപത്രി ഉടമ ഡോ. ജോസ് ജോണ്‍ കോക്കാട്ട് ഓര്‍മയായി
കാഞ്ഞിരപ്പള്ളിയിലെ ആതുര സേവനരംഗത്ത് സാധാരണക്കാരുടെ മനസില്‍ ഇടംപിടിച്ച ഡോക്ടര്‍മാരാണ് ജോസ് ജോണും ഭാര്യ ലിസിയമ്മ ജോസും.
കോട്ടയം : കാഞ്ഞിരപ്പള്ളിക്കാരുടെ ജനകീയ ഡോക്ടറായിരുന്ന മേരിമാതാ ആശുപത്രി ഉടമ ഡോ. ജോസ് ജോണ്‍ കോക്കാട്ട് ഓര്‍മയായി. കാഞ്ഞിരപ്പള്ളിയിലെ ആതുര സേവനരംഗത്ത് സാധാരണക്കാരുടെ മനസില്‍ ഇടംപിടിച്ച ഡോക്ടര്‍മാരാണ് ജോസ് ജോണും ഭാര്യ ലിസിയമ്മ ജോസും. അര നൂറ്റാണ്ടു മുന്‍പാണു കാഞ്ഞിരപ്പള്ളിയില്‍ ഡോ. ജോസ് ജോണും (ജനറല്‍ മെഡിസിന്‍) ഭാര്യ ഡോ. ലിസിയമ്മ ജോസും (പീഡിയാട്രീഷന്‍) ചേര്‍ന്നു മേരിമാതാ ആശുപത്രി സ്ഥാപിക്കുന്നത്.ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ വിദഗ്ധനായിരുന്ന ഡോ. ജോസ് ജോണ്‍ ആരോഗ്യരംഗത്ത് ഒട്ടേറെ ക്ലാസുകള്‍ക്കും പരിശീലന പരിപാടികള്‍ക്കും നേതൃത്വം നല്‍കി. തിരുവനന്തപുരം എസ്‌യുടി മെഡിക്കല്‍ കോളജില്‍ എച്ച്ഒഡിയും പ്രഫസറുമായിരുന്നു.കൊച്ചി മെഡിക്കല്‍ കോളജില്‍ അസോസിയേറ്റ് പ്രഫസറായും പരിയാരം മെഡിക്കല്‍ കോളജില്‍ പ്രഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസും മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളജില്‍നിന്ന് എംഡിയും നേടിയ ഇദ്ദേഹം നിയമബിരുദധാരിയും മികച്ച ഗായകനുമായിരുന്നു. കൂവപ്പള്ളി പുലിക്കുന്നേല്‍ കുടുംബാംഗമാണ് ഡോ. ലിസിയമ്മ. സംസ്കാരം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെമ്മലമ റ്റം 12 ശ്ലീഹന്മാരുടെ പള്ളിയിൽ.