പത്തനംതിട്ടയിൽ വൃദ്ധ ദമ്പതികൾ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
സാമ്പത്തിക – മാനസിക പ്രശ്‌നങ്ങളാണ് ആത്മഹത്യ കാരണമെന്നാണ് പ്രാഥമിക വിവരം

പത്തനംതിട്ട : പത്തനംതിട്ടയിൽ വൃദ്ധ ദമ്പതികളെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട വല്യയന്തി സ്വദേശികളായ രാജമ്മ (60) അപ്പു നാരായണന്‍ (65) എന്നിവരാണ് മരിച്ചത്. രാവിലെ വാതിൽ തുറക്കാത്തതിനെ തുടര്‍ന്ന് മരുമകളും മറ്റ് ബന്ധുക്കളും ചേർന്ന് പരിശോധിക്കുമ്പോഴാണ് ദമ്പതികളെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക – മാനസിക പ്രശ്‌നങ്ങളാണ് ആത്മഹത്യ കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മൃതദേഹം വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.