കോടഞ്ചേരിയിൽ യുവതിയെ അടുക്കളയിൽ മരിച്ചനിലയിൽ കണ്ടെത്തി
വിവാഹ ഒരുങ്ങൾക്കിടെ യുവതിയെ അടുക്കളയിൽ മരിച്ചനിലയിൽ കണ്ടെത്തി
കോടഞ്ചേരി : നാദാപുരത്തിനടുത്ത് കോടഞ്ചേരിയിൽ യുവതിയെ അടുക്കളയിൽ തുങ്ങി മരിച്ചനിലയിൽ കണ്ടെത്തി .പുറമേരി കോടഞ്ചേരി ഉണിയമ്പ്രോൽ മനോഹരൻ്റെ മകൾ ആരതി (21) യാണ് മരിച്ചത്.
കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. വിവാഹ ഒരുങ്ങൾക്കിടെയാണ് പെൺകുട്ടിയുടെ മരണം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഓടുമേഞ്ഞ വീടിൻ്റെ അടുക്കളയിൽ മകളെ അമ്മ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അയൽവാസികളുടെ സഹായത്തോടെ ഉടൻ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ രാവിലെ ജോലിക്ക് പോയതാണ്. അമ്മ സനില പുറമേരി ടൗണിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് ആ ദാരുണ രംഗം കണ്ടത്.
നഴ്സിംഗ് പഠനത്തിന് ശേഷം കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ഒരു വർഷത്തോളമായി ജോലി ചെയ്യുകയായിരുന്നു.ഒരാഴ്ച്ചയായി അവധിയിലാണ്. അടുത്തിടെയാണ് ആരതിയുടെ വിവാഹം ഉറപ്പിച്ചത്. മരണ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വടകര ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി.