വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പൊതുതെളിവെടുപ്പും ഓൺലൈൻ സ്ട്രീമിംഗും ഇന്ന് മുതൽ

Jul 8, 2025
വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പൊതുതെളിവെടുപ്പും ഓൺലൈൻ സ്ട്രീമിംഗും ഇന്ന് മുതൽ
k s e b

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ (റിന്യുവബിൾ എനർജി ആന്റ് റിലേറ്റഡ് മാറ്റേഴ്സ്) റഗുലേഷൻസ്2025ന്റെ കരട് മേയ് 30 ന് പൊതുജനങ്ങളുടെയും മറ്റ് തൽപ്പരകക്ഷികളുടെയും അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി കമ്മീഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ കരടിന്മേൽ ജൂലൈ 8,9,10,11 തീയതികളിൽ പൊതുതെളിവെടുപ്പ് ഓൺലൈനായി നടത്തുമെന്ന് കമ്മീഷൻ അറിയിച്ചിരുന്നു. എന്നാൽ ജൂലൈ 9 ന് പ്രഖ്യാപിച്ചിട്ടുള്ള പൊതുപണിമുടക്ക് പരിഗണിച്ച് ജൂലൈ 9 ലെ ഓൺലൈൻ ഹിയറിംഗ് ജൂലൈ 16 ലേക്ക് മാറ്റിവച്ചതായി കമ്മീഷൻ അറിയിച്ചു.

ഓൺലൈൻ പൊതുതെളിവെടുപ്പിൽ പങ്കെടുക്കുവാനായി രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്കും മറ്റ് തൽപ്പരകക്ഷികൾക്കും ഹിയറിംഗ് തീയതിസമയംലിങ്ക് എന്നിവ ഇ-മെയിൽ / വാട്ട്സാപ്പ് മുഖേന അറിയിക്കുന്നതായിരിക്കും. കൂടാതെ കമ്മിഷന്റെ യൂട്യൂബ് (www.youtube.com/@keralaercമുഖേന പൊതുതെളിവെടുപ്പിന്റെ ഓൺലൈൻ സ്ട്രീമിംഗ് ഉണ്ടായിരിക്കും. ഹിയറിംഗിൽ ഓൺലൈൻ ആയി പങ്കെടുക്കുവാൻ കഴിയാത്തവർക്ക് യൂട്യൂബ് ചാനൽ വഴി ഹിയറിംഗ് നടപടികൾ കാണാം. കൂടാതെ പൊതുജനങ്ങൾക്കും മറ്റ് തൽപ്പരകക്ഷികൾക്കും അഭിപ്രായങ്ങൾ രേഖാമൂലം ജൂലൈ 14 വൈകിട്ട് 5 മണിവരെ അറിയിക്കാം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.