പരിസ്ഥിതിലോല വിഷയത്തിൽ കർഷകർക്കൊപ്പം: ജോസ് കെ. മാണി
12.5 ലക്ഷം ചെലവിട്ട് മൂന്ന് കുടപ്പുമുറികൾ ഉൾപ്പെടെ 725 ചതുരശ്ര അടി
മുക്കൂട്ടുതറ: ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കാർഷിക മേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളാക്കി കർഷകരെ ദ്രോഹിക്കാൻ അനുവദിക്കില്ലെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി. മുക്കൂട്ടുതറ വെൺകുറിഞ്ഞിയിൽ നിരാലംബ കുടുംബത്തിന് പാർട്ടി റാന്നി നിയോജക മണ്ഡലം കമ്മിറ്റിയും കൊല്ലമുള മണ്ഡലം കമ്മിറ്റിയും ചേർന്ന് കാരുണ്യഭവനം പദ്ധതിയിൽ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷകർക്കൊപ്പം പാർട്ടി അടിയുറച്ചു നിൽക്കുമെന്നും നിയമപരമായ പോരാട്ടങ്ങൾക്ക് പാർട്ടി നേതൃത്വം നൽകിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.12.5 ലക്ഷം ചെലവിട്ട് മൂന്ന് കുടപ്പുമുറികൾ ഉൾപ്പെടെ 725 ചതുരശ്ര അടിയിലാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. പ്രമോദ് നാരായൺ എംഎൽഎ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സജി അലക്സ്, റാന്നി സിഎംഎസ് ആംഗ്ലിക്കൻ ബിഷപ് തോമസ് മാവുങ്കൽ, ചെറിയാൻ പോളച്ചിറയ്ക്കൽ, ടോമി പാറക്കുളങ്ങര, സിറിയക് തോമസ്, ടോമി വടക്കേമുറി എന്നിവർ പ്രസംഗിച്ചു.