കേരളത്തിൽ നിന്നെത്തിയ സോഷ്യൽ വർക്ക് വിദ്യാർത്ഥികളുമായി സംവദിച്ച് എം.പി. ജോൺ ബ്രിട്ടാസ്
ന്യൂ ഡൽഹി: ഡൽഹിയിലെത്തിയ മുരിക്കുംവയൽ ശ്രീ ശബരീശ കോളേജ് എം.എസ്.ഡബ്ല്യൂ വിദ്യാർത്ഥികളുടെ ഇടയിൽ കുശലാന്വേഷണങ്ങളുമായി എം.പി. ജോൺ ബ്രിട്ടാസ്. എം.എസ്. ഡബ്ല്യൂ പഠനത്തിൻ്റെ ഭാഗമായി ഹിമാചൽ പ്രദേശിലെ പാർഷ, രഗ്രി, കുളു, മണാലി ഗ്രാമങ്ങളിലും ബിയാസ് നദീതീരത്തും നവംബർ 26 മുതൽ സംഘടിപ്പിച്ച പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന ഗ്രാമ പഠന ക്യാമ്പിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു വിദ്യാർത്ഥി സംഘം. തുടർന്ന് ഡെൽഹി സർവ്വകലാശാല സ്കൂൾ ഓഫ് സോഷ്യൽ വർക്കിൽ ആശയവിനിമയ പരിപാടിയും നടത്തിയിരുന്നു. എം.പി. ജോൺ ബ്രിട്ടാസ് എം.എസ്.ഡബ്ല്യൂ വിദ്യാർത്ഥികൾ രാജ്യത്തു നടത്തേണ്ട സാമൂഹികപ്രവർത്തന ഇടപെടലുകളെക്കുറിച്ചും സാമൂഹിക പ്രതിബദ്ധതകളെക്കുറിച്ചും വിദ്യാർത്ഥികളോട് സംസാരിച്ചു. ശ്രീ ശബരീശ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ജിജീഷ് എം, സോഷ്യൽ വർക്ക് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും ക്യാമ്പ് ഡയറക്ടറുമായ വീ.ജി. ഹരീഷ്കുമാർ, അധ്യാപകരായ അശ്വതി അനിൽ, അർജുൻ കെ.സി ട്രയിനി സോഷ്യൽ വർക്കേഴ്സായ ഓഷീൻ മാഗ്ദലിൻ പാദുവ , ഷാൻ ജലീൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.


