പശ്ചിമേഷ്യയിലെ സംഘർഷം: ജാഗ്രതാ നിർദ്ദേശം പാലിക്കണം
മലയാളികൾ വിദേശകാര്യ മന്ത്രാലയവും നോർക്ക റൂട്ട്സും നൽകുന്ന ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം :പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഇവിടങ്ങളിൽ കഴിയുന്ന പ്രവാസി മലയാളികൾ വിദേശകാര്യ മന്ത്രാലയവും നോർക്ക റൂട്ട്സും നൽകുന്ന ജാഗ്രതാ നിർദ്ദേശം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിഷേധാർഹമായ നിലപാടാണ് ഇസ്രയേൽ സ്വീകരിക്കുന്നത്. യുദ്ധത്തിൽ നിന്ന് പിൻവാങ്ങണമെന്ന് ലോകം വലിയ തോതിൽ ആവശ്യപ്പെടുമ്പോഴും യു. എസും നാറ്റോ സഖ്യവും ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനും മനുഷ്യക്കുരുതിക്കും വലിയ പിന്തുണ നൽകുന്നതായി മുഖ്യമന്ത്രി പറഞ്ഞു.