ഡയറി ക്വിസ്, ചിത്രരചന(പെന്‍സില്‍ ഡ്രോയിംഗ്) മത്സരം
മെയ് 25 വൈകിട്ട് അഞ്ചിനകം 0476- 2698550, 8089391209 നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

കൊല്ലം :ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ഡയറി ക്വിസ്, ചിത്രരചന(പെന്‍സില്‍ ഡ്രോയിംഗ്) മത്സരം നടത്തും.ഡയറി ക്വിസ് മെയ് 29 രാവിലെ 10 നും ചിത്രരചന (പെന്‍സില്‍ ഡ്രോയിംഗ്) 11നും ഓച്ചിറ ക്ഷീരോല്പന്ന നിര്‍മ്മാണ- പരിശീലന-വികസനകേന്ദ്രത്തില്‍ നടത്തും. മെയ് 25 വൈകിട്ട് അഞ്ചിനകം 0476- 2698550, 8089391209 നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. മത്സരവിജയികള്‍ക്ക് ലോക ക്ഷീരദിനമായ ജൂണ്‍ 1 ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ സമ്മാനം നല്‍കും. പങ്കെടുക്കുന്നവര്‍ സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം.