പ്രചോദനം പദ്ധതി : അപേക്ഷ ക്ഷണിച്ചു

അവസാന തീയതി മെയ് 14

Apr 21, 2025
പ്രചോദനം പദ്ധതി : അപേക്ഷ ക്ഷണിച്ചു
apply-now

 തിരുവനന്തപുരം :  ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി സര്‍ക്കാർ അംഗീകരിച്ച കരിക്കുലത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍പരിശീലനംനൈപുണ്യവികസനം എന്നിവ നല്‍കുന്നതിനായി പ്രചോദനം പദ്ധതി സാമൂഹ്യ നീതി വകുപ്പ്‌ നടപ്പിലാക്കുകയാണ്. എന്‍.ജി.ഒ/എൽ.എസ്.ജി.ഐ സഹകരണത്തോടെ ഗ്രാന്റ്‌-ഇന്‍-എയ്ഡ്‌ പ്രോഗ്രാം ആയാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. പദ്ധതി മാര്‍ഗ്ഗ രേഖസ്റ്റാന്‍ഡേര്‍ഡ്‌ ഓപ്പറേറ്റിംഗ്‌ പ്രൊസീജ്യർ എന്നിവ പ്രകാരം അര്‍ഹരായ എന്‍.ജി.ഒ / എൽ.എസ്.ജി.ഐകള്‍ക്ക്‌ പദ്ധതിയിലേയ്ക്ക്‌ എംപാനൽ ചെയ്യുന്നതിന്‌ നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം ബന്ധപ്പെട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ മെയ്‌ 15 ന് മുൻപ് ലഭിക്കണം.  അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ ഉള്‍പ്പെടുത്തണം. അപേക്ഷയുടെ 2 പകര്‍പ്പുകൾ ലഭ്യമാക്കണം. അപേക്ഷയുടെ പുറം കവറില്‍ "പ്രചോദനം പദ്ധതിയുടെ അപേക്ഷ" എന്ന്‌ രേഖപ്പെടുത്തണം. അവസാന തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.