പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇൻഫൻട്രി ദിനം ആചരിച്ചു
രാജ്യസേവനത്തിൽ പരമമായ ത്യാഗം ചെയ്ത ധീര സൈനികരെ ആദരിക്കുന്നതിനായി പാങ്ങോട് യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചുകൊണ്ട് പാങ്ങോട് സൈനിക കേന്ദ്രം ഇൻഫൻട്രി ദിനം ആഘോഷിച്ചു.
പാങ്ങോട് സൈനിക കേന്ദ്ര കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായയും വിരമിച്ച സൈനികരും യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.
തലമുറകൾക്ക് പ്രചോദനം നൽകുന്ന ധീരരായ കാലാൾപ്പടയ്ക്ക് ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിക്കാൻ സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, ജൂനിയർ കമ്മിഷൻഡ് ഓഫീസർമാർ, മറ്റ് സേനാംഗങ്ങൾ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർമാർ എന്നിവർ ഒത്തുകൂടി.
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ സൈന്യം നടത്തിയ ആദ്യത്തെ സൈനിക നടപടിയുടെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും ഇൻഫൻട്രി ദിനം ആചരിക്കുന്നത്. 1947 ഒക്ടോബർ 27 ന് സിഖ് റെജിമെന്റിന്റെ ഒന്നാം ബറ്റാലിയന്റെ സൈന്യം ജമ്മു കശ്മീരിനെ ബാഹ്യ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധിക്കാൻ ശ്രീനഗറിൽ എത്തിയതായിരുന്നു അത്.
പാങ്ങോട് സൈനിക കേന്ദ്രത്തിൽ നടന്ന പരിപാടി ഇൻഫൻട്രിയോടുള്ള ഓർമ്മയുടെയും അഭിമാനത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രതിഫലവും, ഇന്ത്യൻ സൈന്യത്തിന്റെ മുൻനിരയും അതിന്റെ അജയ്യമായ മനോഭാവത്തിന്റെ പ്രതീകവും.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            