ഇന്‍ഡസ്ടറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക് ഷോപ്
മെയ് 8 മുതല്‍ 10 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം
എറണാകുളം : വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍്ഷിപ്പ് ഡവലപ്‌മെന്റ്് (KIED) സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 'ഇന്‍ഡസ്ടറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക് ഷോപ് സംഘടിപ്പിക്കുന്നു. മെയ് 8 മുതല്‍ 10 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. വിവിധ വകുപ്പകളുടെ നിയമങ്ങള്‍, ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിംഗ്, കെഎസ്ഇബി, ഫയര്‍ ആന്റ് റസ്‌ക്യൂ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്, ലേബര്‍, പൊള്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി തുടങ്ങിയ വിവിധ വകുപ്പുകളില്‍ നിന്നും ലഭിക്കേണ്ട ലൈസന്‍സുകള്‍, കെഎസ്ഡബ്ലിയുഐഎഫ്ടി (KSWIFT) പോര്‍ട്ടല്‍ മുഖേനെയുള്ള അനുമതികള്‍ തുടങ്ങിയ വിഷയങ്ങള്‍ ആണ് ഉള്‍പെടുത്തിയിരിക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി http://kied.info/training-calender/ ല്‍ മെയ് 6നകം അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2532890 / 2550322/ 9188922785.