ഓപ്പറേഷന് സിന്ദൂര്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി
ഭീകരരുടെ താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് സൈന്യം

ന്യൂഡല്‍ഹി : ഭീകരരുടെ താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് സൈന്യം അറിയിച്ചു.കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നീ വനിതാ ഉദ്യോഗസ്ഥരാണ് സൈനിക നടപടികൾ മാധ്യമങ്ങളോട് വിശദീകരിച്ചത്. പുലര്‍ച്ചെ 1:05നും 1:30നും ഇടയിലാണ് ആക്രമണം നടത്തിയത്.
ഭീകരകേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ഭീകരരുടെ റിക്രൂട്ട് കേന്ദ്രങ്ങളും പരിശീലന കേന്ദ്രങ്ങളും തകര്‍ത്തു. ലഷ്കര്‍-ഇ-തൊയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ എന്നിവരുടെ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം.
പത്താന്‍കോട്ട് ആക്രമണത്തിലെ ഭീകരരുടെ ക്യാമ്പ് അടക്കമാണ് തകര്‍ത്തത്. മര്‍കസ് തയ്ബയും അജ്മല്‍ കസബവും ഈ ക്യാമ്പില്‍ പരിശീലനം നേടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ആക്രമണത്തിൽനിന്ന് സാധാരണ പാക് പൗരന്മാരെ ഒഴിവാക്കാന്‍ ഇന്ത്യ പ്രത്യേകം ശ്രദ്ധിച്ചെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഭീകരാക്രമണത്തിന്റെ തീവ്രത വിവരിക്കുന്ന ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു.