എൻജിനിയറിങ്/ സയൻസ് വിദ്യാർഥികൾക്ക് ഐസിഫോസിൽ ബ്രിഡ്ജ് കോഴ്‌സ്
ജുൺ 20 മുതൽ 29 വരെ രണ്ട് ബാച്ചുകളായി ബ്രിഡ്ജ് കോഴ്‌സ് സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം : ഈ വർഷം എൻജിനിയറിങ്/ സയൻസ് സ്ട്രീമുകളിൽ ഡിഗ്രി പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിലും ഫ്രീ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിലും പ്രാവീണ്യം ഉണ്ടാക്കുന്നതിനായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ICFOSSപരിശീലന കേന്ദ്രത്തിൽ ജുൺ 20 മുതൽ 29 വരെ രണ്ട് ബാച്ചുകളായി ബ്രിഡ്ജ് കോഴ്‌സ് സംഘടിപ്പിക്കുന്നു. ആദ്യ ബാച്ച് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും രണ്ടാമത്തെ ബാച്ച് ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെയും ആയിരിക്കും. പൈത്തൻ പ്രോഗ്രാമിങ്ങിലും കമ്പ്യൂട്ടർ സയൻസ് മേഖലയിലെ അറിവും ശേഷിയും വർധിപ്പിക്കുന്നതിനുമാണ് കോഴ്‌സ് ലക്ഷ്യംവെക്കുന്നത്.തുടക്കത്തിൽ 30 വിദ്യാർഥികൾക്കാണ് പ്രവേശനം. ഒരാൾക്ക് 2,000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. https://icfoss.in/event-details/189 എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷിക്കേണ്ട അവസാന തീയതി: ജുൺ 17. കൂടുതൽ വിവരങ്ങൾക്ക്: 7356610110, +91 2700012 /13, 0471 2413013, 9400225962.