കേരള ഹോട്ടൽ & റസ്‌റ്റോറൻ്റ് അസോസിയേഷന്റെ ജില്ലാ സമ്മേളനവും കുടുംബസംഗമവും സൗഹൃദം 2025 മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു:

ആർ.സി നായർ രക്ഷാധികാരി;  കെ കെ ഫിലിപ്പ് കുട്ടി പ്രസിഡൻ്റ് ;  ഷാഹുൽ ഹമീദ് സെക്രട്ടറി ; മനോജ് കുമാർ പി ട്രഷറർ

Nov 3, 2025
കേരള ഹോട്ടൽ & റസ്‌റ്റോറൻ്റ് അസോസിയേഷന്റെ ജില്ലാ സമ്മേളനവും കുടുംബസംഗമവും സൗഹൃദം 2025 മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു:
hotel and restorent

കോട്ടയം: കേരള ഹോട്ടൽ & റസ്‌റ്റോറൻ്റ് അസോസിയേഷന്റെ ജില്ലാ സമ്മേളനവും കുടുംബസംഗമവും സൗഹൃദം 2025 –   ഏറ്റുമാനൂർ സാൻജോസ്  കൺവെൻഷൻ നടത്തി. ജില്ലാ പ്രസിഡണ്ട് എൻ പ്രതീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സഹകരണ,തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു.  ഡയമണ്ട് റോളർ ഫ്ലോർ മിൽ എം ഡി ടി.കെ.അമീർ അലി, അന്ന ഫ്രൈഡ് മസാല ഗ്രൂപ്പ് എംഡി ആന്റണി, ഭാരത് പ്ലാറ്റിനം ഗ്യാസ് ഡിസ്ട്രിബ്യൂട്ടർ ജോർജ് ജോസഫ് എന്നിവർക്ക് ബിസിനസ് എക്സലൻസി അവാർഡും, ജെ.എൻ  ഫിഷറീസ് ആൻഡ് ഹൈപ്പർമാർക്കറ്റ് ഉടമ നിയാസ്, ആര്യാസ് ഗ്രാൻഡ് ഹോട്ടൽ എം ഡി ജി.രവീന്ദ്രൻ, ഇന്റഗ്രേറ്റഡ് എൻവിയോ യോൺമെന്റ് സൊലൂഷൻസ് എംഡി മാത്യു മൈക്കിൾ എന്നിവർക്ക് ബെസ്റ്റ് എന്റർ പ്രണർ അവാർഡും,വുമൺ എംപവർമെന്റ് അവാർഡ് ജാസ്മിൻ അജിക്കും  അദ്ദേഹം വിതരണം ചെയ്തു.

ചടങ്ങിൽ  മുഖ്യ അതിഥിയായി പങ്കെടുത്ത ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ചാരിറ്റിയുടെ ഭാഗമായുള്ള അസോസിയേഷന്റെ സുരക്ഷാ പദ്ധതിയുടെ ഫണ്ട് വിതരണം ചെയ്തു. സംഘടനയുടെ സീനിയർ നേതാവ് സി.ജെ ചാർലിയെ ആദരിച്ചു. യോഗത്തിൽ അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജയപാൽ മുഖ്യപ്രഭാഷണം നടത്തുകയും വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യുകയും ചെയ്തു. പാഠ്യേതര വിഷയങ്ങൾക്കുള്ള അവാർഡ് വിതരണം 

ഏറ്റുമാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ  ലൗലി ജോർജ് പടികരയും, സുരക്ഷാ പദ്ധതിയുടെ സർട്ടിഫിക്കറ്റ് വിതരണം മുൻസിപ്പൽ പ്രതിപക്ഷ നേതാവും വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറിയുമായ ഇ.എസ് ബിജു നിർവഹിക്കുകയും ചെയ്തു. മികച്ച എ ഗ്രേഡ് യൂണിറ്റിനുള്ള അവാർഡ് വിതരണം സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ്  വിതരണം ചെയ്തു.

യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റ് പ്രസിഡണ്ട് എൻ. പി തോമസ്, ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് റോയ് ജോർജ്,വി.ടി ഹരിഹരൻ,കെ. എം രാജ, റോയ് മഡോണ, അബ്ദുൾ സമദ് ,ടി.ജെ മനോഹരൻ, എം എസ് അജി,നാസർ ബി താജ്, ബെന്നി സി ജെ , കെ.കെ ഫിലിപ്പ് കുട്ടി,ആർ.സി നായർ, ബേബി തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന്  കോട്ടയം എക്കോസ് ഓർഗസ്ട്ര അവതരിപ്പിച്ച ഗാനമേളയും നടന്നു. ജില്ലാ പ്രസിഡണ്ട് എൻ പ്രതീഷിന്റെ അധ്യക്ഷതയിൽ രാവിലെ നടന്ന ജനറൽ കൗൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ്,സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പ്രസാദ് ആനന്ദ ഭവൻ, കെ.എം രാജ, വി ടി ഹരിഹരൻ,ഷിനാജ് റഹ്മാൻ, സി. സന്തോഷ്,ഫസൽ റസ്മാൻ,  ആർ.സി നായർ,കെ.കെ ഫിലിപ്പ് കുട്ടി,ടി.സി അൻസാരി, ഷാഹുൽഹമീദ്, ബോബി തോമസ്, വേണുഗോപാലൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ആർ.സി നായരെ രക്ഷാധികാരി ആയും, കെ കെ ഫിലിപ്പ് കുട്ടിയെ പ്രസിഡണ്ടായും, ഷാഹുൽ ഹമീദിനെ സെക്രട്ടറിയായും, മനോജ് കുമാർ പി  ട്രഷറർ ആയും, ബിജോയ് വി.ജോർജ് വർക്കിംഗ് പ്രസിഡണ്ടായും, വേണുഗോപാലൻ നായർ,ഗിരീഷ് മത്തായി, ജോസ് ജോസഫ് എന്നിവർ വൈസ് പ്രസിഡണ്ട്മാരായും, അനിയൻ ജേക്കബ്, എ. കെ ബഷീർ, അൻസാരി എ.കെ, ബിനു പി.എസ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും, ടി.സി അൻസാരി, ബോബി തോമസ് എന്നിവർ സംസ്ഥാന എക്സിക്യൂട്ടീവ് പ്രതിനിധികളായുമുള്ള ഭരണസമിതിയെ വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.