കോട്ടയം പൈക അക്ഷയ സംരംഭകൻ ഹരികൃഷ്ണന്റെ വിലപ്പെട്ട ജീവൻ രക്ഷിക്കാൻ നമുക്ക് കൈകോർക്കാം

കോട്ടയം :കോട്ടയം ജില്ലയിലെ പൈക ഹോസ്പിറ്റൽ ജംഗ്ഷൻ അക്ഷയ സംരംഭകൻ ഹരികൃഷ്ണൻ കരൾ സംബന്ധമായ ഗുരുതര അസുഖം ബാധിച്ച് ചികിത്സയിലാണ്. കരൾ മാറ്റി വെക്കുക മാത്രമാണ് പരിഹാരം. 30 ലക്ഷത്തിലധികം രൂപ ചെലവ് വരും.കൂടാതെ ഭാര്യ കൂരാലി അക്ഷയ സംരംഭകയായ സ്മിതയുടെ കരൾ ഹരികൃഷ്ണനു പകുത്തു നൽകുന്നത് ഈയൊരു അവസ്ഥയിൽ ഭീമമായ ചികിത്സാ ചെലവുകൾക്ക് നമ്മൾ ഓരോരുത്തർക്കും സഹായിക്കാൻ സാധിക്കുകയാണെങ്കിൽ അതാ കുടുംബത്തിന് വലിയൊരു കൈത്താങ്ങ് ആയിരിക്കും.
അക്ഷയ കുടുംബത്തിലെ ഒരു അംഗത്തിന്റെ ആവശ്യമെന്ന നിലയിൽ എല്ലാവരും അകമഴിഞ്ഞ് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.ഈ കുടുംബത്തെ സഹായിക്കാൻ ഇന്നലെ കോട്ടയം ബ്ലോക്ക് പ്രതിനിധികളുമായി ഒരു മീറ്റിങ്ങ് നടത്തിയിരുന്നു. ഓരോ സെന്ററിന്റെ പ്രാപ്തിക്കനുസരിച്ചു ഒരു തുക ടി കുടുംബത്തെ സഹായിക്കാൻ നൽകാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
ആയതിനായി കോട്ടയത്തെ സംരംഭകരുടെ വെൽഫെയർ ഫണ്ടിൽ ഇപ്പോൾ ഉള്ള മുഴുവൻ തുകയും എടുക്കാമെന്നും മറ്റു ജില്ലകളിൽ നിന്നും സഹായം തേടാമെന്നും കൂടാതെ ഓരോരുത്തർക്കും പറ്റുന്ന വിധത്തിൽ സഹായം കൂടി നോക്കാമെന്നും മീറ്റിംഗിൽ തീരുമാനം ഉണ്ടായിട്ടുണ്ട്.
നമ്മുടെ കുടുംബത്തിലെ അംഗമെന്ന നിലയിൽ സംസ്ഥാനത്തെ എല്ലാ അക്ഷയ സംരംഭകരുടെയും സഹകരണവും സഹായവും ഹരികൃഷ്ണന്റെ വിലപ്പെട്ട ജീവൻ നിലനിർത്തുന്നതിന് അക്ഷയ ന്യൂസ് കേരളാ എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം അഭ്യർത്ഥിക്കുകയാണ് .
സഹായം നൽകേണ്ട ബാങ്ക് ഡീറ്റെയിൽസ് താഴെ കൊടുത്തിട്ടുണ്ട് .