സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന
പവന്റെ വില 63,840 രൂപ

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. ഗ്രാമിന് 40 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 8060 രൂപയായാണ് വർധിച്ചത്. പവന്റെ വില 320 രൂപ കൂടി.പവന്റെ വില 63,840 രൂപയായാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുകയാണ്. ഔൺസിന് 2900 ഡോളറിന് മുകളിലാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണം വ്യാപാരം നടത്തുന്നത്.
പ്രതീക്ഷിച്ചതിലുമേറെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ 18 ലക്ഷം കോടിയുടെ നഷ്ടം നിക്ഷേപകർക്കുണ്ടായിരുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ ബി.എസ്. ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 18 ലക്ഷം കോടി കുറഞ്ഞിരുന്നു.