സംസ്ഥാനത്ത് സകല റിക്കാർഡുകളും ഭേദിച്ച് സ്വർണ്ണവില കുതിക്കുന്നു
പവൻവില ഇന്ന് 68,000 രൂപ

കൊച്ചി : സംസ്ഥാനത്ത് സകല റിക്കാർഡുകളും പഴങ്കഥയാക്കി സ്വർണക്കുതിപ്പ്. തിങ്കളാഴ്ച ചരിത്രത്തിലാദ്യമായി 67,000 രൂപ ഭേദിച്ച പവൻവില ഇന്ന് 68,000 രൂപയെന്ന പുത്തൻ നാഴികക്കല്ല് പിന്നിട്ടു. പവന് ഒറ്റയടിക്ക് 680 രൂപയും ഗ്രാമിന് 85 രൂപയുമാണ് കുതിച്ചുകയറിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 68,080 രൂപയിലും ഗ്രാമിന് 8,510 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 70 രൂപ ഉയർന്ന് 6,980 രൂപയിലെത്തി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസത്തിനിടെ 4,560 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം കൂടിയത് 2,600 രൂപയാണ്.