കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്

​ഗ്രാമിന് 250 രൂപയാണ് കുറഞ്ഞത്.

Jul 23, 2024
കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 2000 (​ഗ്രാമിന് 250) രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ​ഗ്രാം സ്വർണത്തിന് 6,495 രൂപയും പവന് 51,960 രൂപയുമായി.പവന് 2000 രൂപ കുറഞ്ഞതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വർണ വിലയെത്തി.ജൂലായ് ഒന്നിലെ പവന് 53,000 രൂപയായിരുന്നു മുമ്പ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.ബജറ്റ് പ്രഖ്യാപനത്തിൽ രാജ്യത്ത് സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമായിട്ടാണ് കുറച്ചത്. ഇതിനൊപ്പം മൊബൈൽഫോണുകളുടെ തീരുവയും കുറച്ചിട്ടുണ്ട്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.