മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കേരളത്തോട് കടുത്ത അവഗണന
സംസ്ഥാനത്തിന്റെ ആവശ്യങ്ങളിൽ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല.
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കേരളത്തോട് കടുത്ത അവഗണന. സംസ്ഥാനത്തിന്റെ ആവശ്യങ്ങളിൽ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല.കേരളം 24,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.വ്യവസായിക ഇടനാഴികളുടെ പ്രഖ്യാപനത്തിലും സംസ്ഥാനത്തെ ഉൾപ്പെടുത്തിയിട്ടില്ല. വിഴിഞ്ഞം പദ്ധതിക്കും പാക്കേജ് പ്രഖ്യാപിച്ചില്ല.
പ്രളയ ദുരിതം നേരിടാന്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ സഹായം പ്രഖ്യാപിച്ചുകൊണ്ടുള്ള പട്ടികയിലും കേരളമില്ല. ബിഹാര്‍, ആസാം, ഹിമാചല്‍, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്.