സ്വര്‍ണവില വീണ്ടും മുകളിലേക്ക്; പവന് കൂടിയത് 240 രൂപ
സ്വർണവില ഗ്രാമിന് 5,480 രൂപയിലും പവന് 51,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 5,480 രൂപയിലും പവന് 51,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വ്യാഴാഴ്ച പവന് 400 രൂപയും ബുധനാഴ്ച 640 രൂപയും വർധിച്ചിരുന്നു. തിങ്കളാഴ്ച പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതിനു പിന്നാലെ ചൊവ്വാഴ്ച വീണ്ടും താഴേക്കുപോയ സ്വർണവില പവന് 160 രൂപ കുറഞ്ഞിരുന്നു.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവുണ്ടായി. തുടർന്ന് 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി.
പത്ത് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം കഴിഞ്ഞ ശനിയാഴ്ച സ്വർണവില തിരിച്ചുകയറുകയാണുണ്ടായത്. ഏഴുദിവസത്തിനിടെ 1,440 രൂപയാണ് വര്‍ധിച്ചത്.