സ്വർണവില പവന് 120 രൂപ കൂടി
അധിക തീരുവ ചുമത്തി ട്രംപ് വ്യാപാര യുദ്ധത്തിന് തുടക്കമിട്ടതോടെയാണ് സ്വർണവില ഉയരാൻ തുടങ്ങിയത്

കൊച്ചി: സ്വർണവിലയിൽ പുതിയ ഉയരത്തിൽ. പവന് 120 രൂപ വർധിച്ച് 63,560 രൂപയായി ഉയർന്നു. ഗ്രാമിന്റെ വില 7945 രൂപയായാണ് വർധിച്ചത്. അധിക തീരുവ ചുമത്തി ട്രംപ് വ്യാപാര യുദ്ധത്തിന് തുടക്കമിട്ടതോടെയാണ് സ്വർണവില ഉയരാൻ തുടങ്ങിയത്.വ്യാപാര യുദ്ധത്തെ തുടർന്ന് സുരക്ഷിതനിക്ഷേപമായി എല്ലാവരും സ്വർണത്തെ പരിഗണിക്കുന്നത് വില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. സ്വർണത്തിനും ഡോണൾഡ് ട്രംപ് തീരുവ ചുമത്തുമെന്ന പ്രതീക്ഷയിൽ മഞ്ഞലോഹത്തിൽ നിക്ഷേപം നടത്തുന്നവർ ഏറെയാണ്.