പാചകവാതക അദാലത്ത് മാർച്ച് 13ന്
രാവിലെ 11 മണിക്ക് അദാലത്ത്

കോട്ടയം: ജില്ലയിലെ പാചകവാതക വിതരണവുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കളക്ട്രേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ മാർച്ച് 13ന് രാവിലെ 11 മണിക്ക് അദാലത്ത് നടത്തും. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത് യോഗത്തിൽ അധ്യക്ഷത വഹിക്കും.
ഓയിൽ കമ്പനി പ്രതിനിധികൾ, പാചകവാതക വിതരണ ഏജൻസികൾ ,പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ, ഉപഭോകൃത സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. പൊതുജനങ്ങൾക്ക് പാചകവാതകവുമായി ബന്ധപ്പെട്ട പരാതികൾ മാർച്ച് 12 വൈകിട്ട് അഞ്ച് മണിവരെ അതതു താലൂക്ക് സപ്ലൈ ഓഫീസുകളിൽ നൽകാം. കൂടാതെ നേരിട്ട് അദാലത്തിലും സമർപ്പിക്കാം.
വിശദവിവരത്തിന് ഫോൺ: 0481 -2560371