ഫുൾ-സ്റ്റാക്ക് ഡെവലപ്പർ കോഴ്‌സ്
ബി സി എ, ബി എസ് സി കമ്പ്യൂട്ടർ സയൻസ്,ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ് ബി ടെക് ,ഡി സി എ ,എം ടെക് ,എം സി എ തുടങ്ങി കമ്പ്യൂട്ടർ പ്രോഗ്രാമിങ് പാഠ്യ വിഷയമായി ഉള്ളവർക്ക് ആണ് അപേക്ഷിക്കാവുന്നത്
ആലപ്പുഴ: സർക്കാരിന്റെ നൈപുണ്യ വികസന പരിശീലന സ്ഥാപനമായ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് പ്രമുഖ സോഫ്റ്റ്വെയർ കമ്പനി ആയ ടെക്ജൻഷ്യയുമായി ചേർന്ന് ഒരുക്കുന്ന 100% പ്ലേസ്മെന്റോടു കൂടിയ ഫുൾ-സ്റ്റാക്ക് ഡെവലപ്പർ കോഴ്‌സിലേയ്ക്ക് അഡ്മിഷൻ തുടങ്ങുന്നു.ഐ ടി മേഖലയിൽ ഉയർന്ന ശമ്പളത്തിൽ നാട്ടിലും വിദേശത്തും ജോലിനേടുവാൻ പ്രാപ്തരാക്കുന്ന ഈ കോഴ്‌സ് പഠിക്കുന്നതിലൂടെ ഫുൾ-സ്റ്റാക്ക് ഡെവലപ്പർ, ജാവ ഡെവലപ്പർ, ബാക്- എന്റ് ഡ്ഡെവലപ്പർ,സോഫ്റ്റ്വെയർ എഞ്ചിനീയർ ഇനീ ജോബ്റോളുകളിൽ നിങ്ങൾക്ക് സാമ്പത്തിക ഭദ്രതയുള്ള ജോലി നേടിയെടുക്കാം.
ബി സി എ, ബി എസ് സി കമ്പ്യൂട്ടർ സയൻസ്,ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ് ബി ടെക് ,ഡി സി എ ,എം ടെക് ,എം സി എ തുടങ്ങി കമ്പ്യൂട്ടർ പ്രോഗ്രാമിങ് പാഠ്യ വിഷയമായി ഉള്ളവർക്ക് ആണ് അപേക്ഷിക്കാവുന്നത്
ജൂണിൽ ആരംഭിക്കുന്ന കോഴ്‌സിൽ എൻട്രോൾ ചെയ്യുവാൻ ഉയർന്ന പ്രായപരിധി ഇല്ല.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : 2024 ജൂൺ 15
വിശദ വിവരങ്ങൾക്ക് അസാപ് കേരളയുടെ വെബ്‌സൈറ്റ് സന്ദർശിക്കുകയോ വിളിക്കുകയോ ചെയ്യുക: csp.asapkerala.gov.in, 9495999680,8078069622,6282095334