ഇടുക്കിയിലെ 79 ഇടങ്ങളില്‍ സൗജന്യ വൈഫൈ
ഒരു ദിവസം ഒരു ജി.ബി. സൗജന്യം; ഇടുക്കിയിലെ 79 ഇടങ്ങളില്‍ സൗജന്യ വൈഫൈ
തൊടുപുഴ : ജില്ലയിലെ 79 ഇടങ്ങളില്‍ സൗജന്യ വൈഫൈ കിട്ടിത്തുടങ്ങി. സംസ്ഥാന ഐ.ടി. മിഷന്‍ ബി.എസ്.എന്‍.എല്ലുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സൗജന്യ വൈഫൈ സംവിധാനത്തിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയായതോടെയാണ് വൈഫൈ കേന്ദ്രങ്ങള്‍ സജ്ജമായത്. ഒരുദിവസം ഒരു ജി.ബി. ഡേറ്റയാണ് സൗജന്യം. തുടര്‍ന്ന് കൂടുതല്‍ ഡേറ്റ മിതമായ നിരക്കിലും ലഭിക്കും. ബസ്സ്റ്റോപ്പുകള്‍, ജില്ലാ ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദിവസവും 10 എം.ബി.പി.എസ്. വേഗത്തിലാകും സൗജന്യ ഇന്റര്‍നെറ്റ് ലഭിക്കുക.
ഇടുക്കി കളക്ടറേറ്റ്, തൊടുപുഴ സിവില്‍ സ്റ്റേഷന്‍, മങ്ങാട്ടുകവല വെറ്ററിനറി ഹോസ്പിറ്റല്‍, ബി.എസ്.എന്‍.എല്‍. ബി.ടി.എസ്., മുതലക്കോടം ജങ്ഷന്‍, മുട്ടം കോടതി കോംപ്ലക്‌സ്, ഇടുക്കി ആയുര്‍വേദ ആശുപത്രി, തേക്കടി ബോട്ട് ലാന്‍ഡിങ്, ചെറുതോണി ഫ്രണ്‍ഡ്സ് ജനസേവനകേന്ദ്രം, മൂന്നാര്‍ എന്‍ജിനിയറിങ് കോളേജ്, അടിമാലി താലൂക്ക് ആശുപത്രി, കാരിക്കോട് വില്ലേജോഫീസ്, കട്ടപ്പന പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി. കുമളി സബ് ഡിപ്പോ, തൊടുപുഴ സബ് ഡിപ്പോ, കുമാരമംഗലം വില്ലേജോഫീസ്, കുമളി ബി.എസ്.എന്‍.എല്‍. കസ്റ്റമര്‍ സര്‍വീസ് സെന്റര്‍, മണക്കാട് വില്ലേജോഫീസ്, മുള്ളരിങ്ങാട് വെറ്ററിനറി ഹോസ്പിറ്റല്‍, മൂന്നാര്‍ ബി.എസ്.എന്‍.എല്‍. സി.എസ്.സി., എല്‍.എ. ഓഫീസ് മുരിക്കാശ്ശേരി, നെടുങ്കണ്ടം സിവില്‍ സ്റ്റേഷന്‍, മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡ്
പാറത്തോട് അക്ഷയ സെന്റര്‍, ആനവച്ചാല്‍ പാര്‍ക്കിങ് ഗ്രൗണ്ട്, പീരുമേട് സിവില്‍ സ്റ്റേഷന്‍, രാജമല ദേശീയോദ്യാനം, രാജീവ് ഗാന്ധി സെന്റര്‍ പെരിയാര്‍ കടുവ സങ്കേതം ഡയറക്ടര്‍ ഓഫീസ്, തൊടുപുഴ സബ് രജിസ്ട്രാര്‍ ഓഫീസ്, തൊടുപുഴ സ്വകാര്യ ബസ്സ്റ്റാന്‍ഡ്, കട്ടപ്പന ഗവ. കോളേജ്, മുട്ടം ഗവ. പോളിടെക്നിക് കോളേജ്, വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്നിക് കോളേജ്, ഡി.എച്ച്. പൈനാവ്, പീരുമേട് താലൂക്ക് ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി, മുട്ടം യൂണിവേഴ്സിറ്റി കോളേജ്, ആലക്കോട്, മുട്ടം, അറക്കുളം, ദേവികുളം, കരിമണ്ണൂര്‍, വാഴത്തോപ്പ്, കുമളി, പാമ്പാടുംപാറ, ശാന്തന്‍പാറ, വെള്ളിയാമറ്റം, ചക്കുപള്ളം, ഇടവെട്ടി, ഉടുമ്പന്നൂര്‍, ഏലപ്പാറ, അടിമാലി, കുമാരമംഗലം, കഞ്ഞിക്കുഴി, കരിങ്കുന്നം, കോടിക്കുളം, കൊന്നത്തടി, മറയൂര്‍, മരിയാപുരം, വാത്തിക്കുടി, നെടുങ്കണ്ടം, പള്ളിവാസല്‍, പെരുവന്താനം, പുറപ്പുഴ, രാജകുമാരി, കാമാക്ഷി, ഉടുമ്പന്‍ചോല, വണ്ടന്‍മേട്, വണ്ടിപ്പെരിയാര്‍, വണ്ണപ്പുറം, വെള്ളത്തൂവല്‍ പഞ്ചായത്തുകള്‍, രാജാക്കാട് പഞ്ചായത്ത് താത്കാലിക കെട്ടിടം, മൂന്നാര്‍ പഞ്ചായത്തോഫീസ്, കട്ടപ്പന മുനിസിപ്പല്‍ ഓഫീസ്, ഇളംദേശം, ദേവികുളം, നെടുങ്കണ്ടം, അഴുത, അടിമാലി, തൊടുപുഴ, ഇടുക്കി ബ്ലോക്ക് പഞ്ചായത്തുകള്‍.