നാളെ നടക്കുന്ന നാലാംഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
election
വോട്ടെടുപ്പു നടക്കുന്നത് 10 സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശത്തെ 96 ലോക്സഭാ സീറ്റുകളിലേക്ക്; 1.92 ലക്ഷം പോളിങ് സ്റ്റേഷനുകളിലായി ആകെ 17.7 കോടി വോട്ടർമാർ
ആന്ധ്രപ്രദേശിലെ 175 നിയമസഭാ സീറ്റുകളിലേക്കും ഒഡിഷയിലെ 28 നിയമസഭാ സീറ്റുകളിലേക്കും ഈ ഘട്ടത്തിൽ വോട്ടെടുപ്പു നടക്കും
വോട്ടെടുപ്പു ദിവസം ഉഷ്ണതരംഗ പ്രവചനമില്ല; പ്രവചിക്കപ്പെടുന്നതു സാധാരണയിലും താഴെ താപനില (± 2 ഡിഗ്രി)
വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാൻ തെലങ്കാനയിൽ പോളിങ് സമയം വർധിപ്പിച്ചു
ആന്ധ്രപ്രദേശിലെ 175 നിയമസഭാ സീറ്റുകളിലേക്കും ഒഡിഷയിലെ 28 നിയമസഭാ സീറ്റുകളിലേക്കും ഈ ഘട്ടത്തിൽ വോട്ടെടുപ്പു നടക്കും
വോട്ടെടുപ്പു ദിവസം ഉഷ്ണതരംഗ പ്രവചനമില്ല; പ്രവചിക്കപ്പെടുന്നതു സാധാരണയിലും താഴെ താപനില (± 2 ഡിഗ്രി)
വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാൻ തെലങ്കാനയിൽ പോളിങ് സമയം വർധിപ്പിച്ചു
നാലാംഘട്ടത്തിൽ കാലാവസ്ഥയുടെ കാര്യത്തിൽ ആശങ്കകളൊന്നുമില്ലെന്നാണു കേന്ദ്ര കാലാവസ്ഥാനിരീക്ഷണവകുപ്പിന്റെ പ്രവചനം. കാലാവസ്ഥ സാധാരണഗതിയിലാകുമെന്നും താപനില സാധാരണയിലും താഴെയായിരിക്കുമെന്നുമാണ് (± 2 ഡിഗ്രി) പ്രവചനം. പോളിങ് ദിനത്തിൽ ഉഷ്ണതരംഗസാധ്യതയില്ലെന്നും പ്രവചനമുണ്ട്. എന്നിരുന്നാലും സമ്മതിദായകരുടെ സൗകര്യാർഥം കുടിവെള്ളം, ഷാമിയാന, ഫാൻ തുടങ്ങി ചൂടിനെ പ്രതിരോധിക്കാനുള്ള സൗകര്യങ്ങൾ പോളിങ് സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ മൂന്നുഘട്ടം പിന്നിട്ടപ്പോൾ, ഇതുവരെ 20 സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേ നാലാംഘട്ടം- വസ്തുതകൾ:
1. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേ 2. ആന്ധ്രപ്രദേശ് നിയമസഭയിലെ ആകെയുള്ള 175 സീറ്റിലേക്കും (ജനറൽ 139, എസ്‌ടി 7, എസ്‌സി 29) ഒഡിഷ നിയമസഭയിലെ 28 സീറ്റിലേക്കും (ജനറൽ 11, എസ്‌ടി 14, എസ്‌സി 3) മെയ് 13നു നാലാംഘട്ടത്തിൽ വോട്ടെടുപ്പു നടക്കും.
3. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിൽ തെരഞ്ഞെടുപ്പിൽ 10 സംസ്ഥാനങ്ങളിൽ/ കേന്ദ്രഭരണപ്രദേശങ്ങളിൽ 1717 സ്ഥാനാർഥികൾ മത്സരിക്കും. നാലാംഘട്ടത്തിൽ ഒരു ലോക്‌സഭാമണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ശരാശരി എണ്ണം 18 ആണ്.
4. പോളിങ്-സുരക്ഷാ ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനായി മൂന്നു സംസ്ഥാനങ്ങളിലായി (ആന്ധ്രപ്രദേശ്-2, ഝാർഖണ്ഡ്- 108; ഒഡിഷ -12) നാലാംഘട്ടത്തിൽ 122 വിമാനസർവീസുകൾ നടത്തി.
5. 1.92 ലക്ഷം പോളിങ് സ്റ്റേഷനുകളിലായി 17.7 കോടി വോട്ടർമാരെ 19 ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥർ സ്വാഗതം ചെയ്യും.
6. 8.97 കോടി പുരുഷന്മാരും 8.73 കോടി സ്ത്രീകളും ഉൾപ്പെടെ ആകെ 17.70 കോടി വോട്ടർമാർ.
7. നാലാംഘട്ടത്തിൽ 85 വയസ്സിനു മുകളിൽ പ്രായമുള്ള 12.49 ലക്ഷത്തിലധികം വോട്ടർമാരും ഭിന്നശേഷിക്കാരായ 19.99 ലക്ഷം വോട്ടർമാരും വീട്ടിലിരുന്നു വോട്ടു ചെയ്യാനുള്ള അവസരത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓപ്ഷണൽ ഹോം വോട്ടിങ് സൗകര്യത്തിന് ഇതിനകം തന്നെ മികച്ച അഭിനന്ദനവും പ്രതികരണവുമാണു ലഭിക്കുന്നത്.
8. 2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിനായുള്ള 364 നിരീക്ഷകർ (126 പൊതു നിരീക്ഷകർ, 70 പൊലീസ് നിരീക്ഷകർ, 168 ചെലവ് നിരീക്ഷകർ) തെരഞ്ഞെടുപ്പിനു ദിവസങ്ങൾക്കുമുമ്പുതന്നെ അവരുടെ മണ്ഡലങ്ങളിൽ എത്തിക്കഴിഞ്ഞു. അതീവ ജാഗ്രത പുലർത്താൻ കമ്മീഷന്റെ കണ്ണും കാതുമായി അവർ പ്രവർത്തിക്കുന്നു. കൂടാതെ, ചില സംസ്ഥാനങ്ങളിൽ പ്രത്യേക നിരീക്ഷകരെ വിന്യസിച്ചിട്ടുണ്ട്.
9. മൊത്തം 4661 ഫ്ളയിങ് സ്ക്വാഡുകളും 4438 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും 1710 വീഡിയോ നിരീക്ഷണ ടീമുകളും 934 വീഡിയോ വ്യൂവിങ് ടീമുകളും വോട്ടർമാരെ പ്രലോഭിപ്പിക്കുന്ന ഏതുരൂപത്തെയും കർശനമായും വേഗത്തിലും നേരിടാൻ രാപ്പകൽഭേദമെന്യേ നിരീക്ഷണം നടത്തുന്നു.
10. മൊത്തം 1016 അന്തർ സംസ്ഥാന ചെക്ക് പോസ്റ്റുകളും 121 അന്തർദേശീയ അതിർത്തി ചെക്ക് പോസ്റ്റുകളും മദ്യം, മയക്കുമരുന്ന്, പണം, ആനുകൂല്യങ്ങൾ എന്നിവയുടെ അനധികൃത ഒഴുക്കു കർശനമായി നിരീക്ഷിക്കുന്നു. കടൽ, വ്യോമ പാതകളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
11. പ്രായമായവരും ഭിന്നശേഷിക്കാരുമുൾപ്പെടെ എല്ലാ വോട്ടർമാർക്കും അനായാസം വോട്ടു രേഖപ്പെടുത്താൻ കഴിയുമെന്ന് ഉറപ്പാക്കാൻ വെള്ളം, ഷെഡ്, ശൗചാലയങ്ങൾ, റാമ്പുകൾ, സന്നദ്ധപ്രവർത്തകർ, വീൽചെയറുകൾ, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.
12. രജിസ്റ്റർ ചെയ്ത എല്ലാ വോട്ടർമാർക്കും വോട്ടർ ഇൻഫർമേഷൻ സ്ലിപ്പുകൾ വിതരണം ചെയ്തിട്ടുണ്ട്. ഈ സ്ലിപ്പുകൾ സുഗമമാക്കൽ നടപടിയായും വോട്ടുചെയ്യാനുള്ള കമ്മീഷന്റെ ക്ഷണമായും വർത്തിക്കുന്നു.
13. വോട്ടർമാർക്ക് അവരുടെ പോളിങ് സ്റ്റേഷന്റെ വിശദാംശങ്ങളും വോട്ടെടുപ്പ് തീയതിയും ഈ ലിങ്ക് വഴി പരിശോധിക്കാം
https://electoralsearch.eci. 14. പോളിങ് സ്റ്റേഷനുകളിൽ തിരിച്ചറിയൽ പരിശോധനയ്ക്കായി വോട്ടർ ഐഡി കാർഡ് (ഇപിഐസി) ഒഴികെയുള്ള 12 ബദൽ രേഖകളും കമ്മീഷൻ നൽകിയിട്ടുണ്ട്. ഒരു സമ്മതിദായകൻ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ഈ രേഖകളിൽ ഏതെങ്കിലും കാണിച്ചു വോട്ടു ചെയ്യാം. ഇതര തിരിച്ചറിയൽ രേഖകൾക്കായി ECI ഉത്തരവിലേക്കുള്ള ലിങ്ക്:
https://www.eci.gov.in/eci backend/public/api/download? 15. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടർമാരുടെ പോളിങ് സംബന്ധിച്ച വിവരങ്ങൾ ഇനിപ്പറയുന്ന ലിങ്കുകളിൽ ലഭ്യമാണ്:
https://old.eci.gov.in/files/ 16. മൂന്നാംഘട്ടം മുതൽ, ഓരോ ഘട്ടത്തിലും മൊത്തത്തിലുള്ള ഏകദേശ പോളിങ് നിരക്കു തത്സമയം പ്രദർശിപ്പിക്കുന്നതിനുള്ള പുതിയ സവിശേഷതയോടെ വോട്ടർ ടേൺഔട്ട് ആപ്പ് നവീകരിച്ചിട്ടുണ്ട്. ഘട്ടം തിരിച്ച്/സംസ്ഥാനാടിസ്ഥാനത്തിൽ/
നാളെ നടക്കുന്ന നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനു പൂർണ സജ്ജമായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ. നാലാംഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലായി/കേന്ദ്രഭരണപ്