കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാം
അപേക്ഷ മാര്‍ച്ച് 16 വരെ

കാസര്‍കോട് : കാസര്‍കോട് പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് (ഐടെപ്) അപേക്ഷ ക്ഷണിച്ചു.
ബി.എസ്.സി. ബി.എഡ്. (ഫിസിക്സ്), ബി.എസ്.സി. ബി.എഡ്. (സുവോളജി), ബി.എ. ബി.എഡ്. (ഇംഗ്ലീഷ്), ബി.എ. ബി.എഡ്. (എക്കണോമിക്സ്), ബി.കോം. ബി.എഡ്. എന്നീ പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്. ബി.കോം. ബി.എഡ്ഡിന് 50ഉം മറ്റുള്ളവക്ക് 25 വീതവും സീറ്റുകളാണുള്ളത്. https://exams.nta.ac.in/NCET അല്ലെങ്കില്‍ https://ncte.gov.in സന്ദര്‍ശിച്ച് മാര്‍ച്ച് 16 രാത്രി 11.30 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. മാര്‍ച്ച് 18, 19 തീയതികളില്‍ അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരമുണ്ട്.
ഏപ്രില്‍ ആദ്യ വാരത്തില്‍ പരീക്ഷാ കേന്ദ്രം സംബന്ധിച്ച അറിയിപ്പ് ലഭിക്കും. ഏപ്രില്‍ 29നാണ് പരീക്ഷ. ഇതിന് മൂന്ന് ദിവസം മുന്‍പ് പ്രവേശന കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. എന്‍ടിഎ ഹെല്‍പ്പ് ഡസ്‌ക്: 01140759000, ഇ മെയില്‍: [email protected].