പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ വനം വകുപ്പ് ജീവനക്കാരുടെ പ്രതിഷേധം
കഴിഞ്ഞ ദിവസമാണ് നിലമ്പൂരില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരോട് കയര്‍ത്തത്
തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ വനം വകുപ്പ് ജീവനക്കാരുടെ പ്രതിഷേധം. വാഹന പാര്‍ക്കിംഗിന്റെ പേരില്‍ ഉദ്യോഗസ്ഥരെ എംഎല്‍എ ഭീഷണിപ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് കേരള ഫോറസ്റ്റ് പ്രോട്ടക്റ്റിവ് സ്റ്റാഫ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
വനം വകുപ്പ് ജീവനക്കാര്‍ക്ക് ആത്മാഭിമാനത്തോടെ തൊഴില്‍ ചെയ്യുന്നതിന് സാഹചര്യം ഉണ്ടാകണം. നിയമത്തില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ ഭേദഗതികള്‍ വരുത്താന്‍ അധികാരമുള്ളത് പി.വി അന്‍വര്‍ അംഗമായ നിയമ നിര്‍മ്മാണ സഭക്കാണ്.
ജീവനക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിന് ഏതറ്റം വരെ പോകും. ഓരോ അംഗങ്ങള്‍ക്കും ഇക്കാര്യം ഉറപ്പ് നല്‍കുന്നുവെന്നും സംഘടന വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് നിലമ്പൂരില്‍ വനം വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പി വി അന്‍വര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരോട് കയര്‍ത്തത്. അന്‍വറിന്റെ വാഹനം മാറ്റിയിടാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞതാണ് പ്രകോപന കാരണം. പിന്നാലെ ഉദ്യോഗസ്ഥനെതിരെ വനം മന്ത്രി , നിയമസഭാ സ്പീക്കര്‍ , ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് അന്‍വര്‍ പരാതി ന