ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷൻ: ഭക്ഷ്യമേഖലയിലുള്ളവർക്ക് സൗജന്യ പരിശീലനം

കോട്ടയം: ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിന് ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
ഭക്ഷ്യ വ്യാപാരികൾ, ഭക്ഷണം പാകംചെയ്യുന്നവർ, ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന അതിഥി തൊഴിലാളികൾ, തട്ടുകട ജീവനക്കാർ, ഭക്ഷണം വിളമ്പുന്നവർ, വിവിധ നിർമാണ യൂണിറ്റുകളിൽ പ്രവർത്തിക്കുന്നവർ, ഭക്ഷ്യവസ്തുക്കൾ റീപാക്ക് ചെയ്യുന്നവർ, ഹോം ബേക്കേഴ്‌സ് എന്നിവർക്കാണ് പരിശീലനം. ഭക്ഷ്യമേഖലയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട വ്യാപാരം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിൽ നിന്നും ഒരാൾ വീതം പരിശീലന പരിപാടിയിൽ പങ്കെടുത്ത് ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷൻ സർട്ടിഫിക്കറ്റ് നേടണം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ്‌സ് ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ) ലൈസൻസ് വ്യവസ്ഥകളിൽ ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷൻ കരസ്ഥമാക്കൽ നിഷ്‌കർഷിച്ചിട്ടുണ്ട്.
പരിശീലന പരിപാടിയിൽ രജിസ്റ്റർ ചെയ്യുന്നതിനായി അതത് സർക്കിളിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ബന്ധപ്പെടണം. ഫോൺ: ചങ്ങനാശ്ശേരി സർക്കിൾ -8943346587, പുതുപ്പള്ളി സർക്കിൾ - 8943346199, കോട്ടയം സർക്കിൾ -8943346586, പൂഞ്ഞാർ സർക്കിൾ -7593873319, കാഞ്ഞിരപ്പള്ളി സർക്കിൾ -8943346541, പാലാ സർക്കിൾ -8943346543, ഏറ്റുമാനൂർ സർക്കിൾ-8943346542, കടുത്തുരുത്തി സർക്കിൾ -7593873339, വൈക്കം സർക്കിൾ -7593873316.