ന്യൂഡൽഹി : 01 ജൂലൈ 2025
ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന്റെ പത്ത് വർഷം വിജയകരമായി പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഒരു ദശാബ്ദത്തിനുശേഷം, എണ്ണമറ്റ ജീവിതങ്ങളെ സ്പർശിക്കുകയും ശാക്തീകരണത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയും ചെയ്ത ഒരു യാത്രയ്ക്ക് നാം സാക്ഷ്യം വഹിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ദൃഢനിശ്ചയത്താൽ ഇന്ത്യ ഡിജിറ്റൽ പണമിടപാടുകളിൽ നിരവധി മുന്നേറ്റങ്ങൾ നടത്തി" ശ്രീ മോദി പറഞ്ഞു.
'മൈഗവ്ഇന്ത്യ' യിലൂടെ എക്‌സിൽ ഒരു ത്രെഡ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി എഴുതി:
"ഡിജിറ്റൽ ഇന്ത്യ' യുടെ 10 വർഷങ്ങൾ ആഘോഷിക്കുന്ന ഇന്ന് ചരിത്രപരമായ ഒരു ദിനമാണ്!
പത്ത് വർഷങ്ങൾക്ക് മുമ്പ്, നമ്മുടെ രാജ്യത്തെ ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ടതും, സാങ്കേതികമായി പുരോഗമിച്ചതുമായ ഒരു സമൂഹമാക്കി മാറ്റുന്നതിനുള്ള ഒരു സംരംഭമായാണ് ഡിജിറ്റൽ ഇന്ത്യ ആരംഭിച്ചത്.
ഒരു ദശാബ്ദത്തിനുശേഷം, എണ്ണമറ്റ ജീവിതങ്ങളെ സ്പർശിക്കുകയും ശാക്തീകരണത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയും ചെയ്ത ഒരു യാത്രയ്ക്ക് നാം സാക്ഷ്യം വഹിക്കുന്നു. 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ദൃഢനിശ്ചയത്താൽ ഇന്ത്യ, ഡിജിറ്റൽ പണമിടപാടുകളിൽ നിരവധി മുന്നേറ്റങ്ങൾ നടത്തിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്കും ഈ സംരംഭത്തിന്റെ പ്രയോജനം ലഭിച്ചു.
പരിവർത്തനത്തിന്റെയും അതിന്റെ വ്യാപ്തിയുടെയും ഒരു നേർക്കാഴ്ച ഇത് സമ്മാനിക്കുന്നു!"