പ്രശസ്ത ചിത്രകാരന് മോപ്പസാംഗ് വാലത്ത് അന്തരിച്ചു
സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് കോട്ടയത്ത് നടത്തും

കൊച്ചി: പ്രശസ്ത ചിത്രകാരന് മോപ്പസാംഗ് വാലത്ത് (69) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എറണാകുളം ചേരാനെല്ലൂര്‍ സ്വദേശിയായ അദ്ദേഹം കോട്ടയം പുത്തനങ്ങാടി ഐശ്വര്യ ഗാര്‍ഡന്‍സിലായിരുന്നു താമസം.സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് കോട്ടയത്ത് നടത്തും. നാല് പതിറ്റാണ്ടിനിടെ അയ്യായിരത്തിലേറെ ചിത്രങ്ങള്‍ വരച്ച അദ്ദേഹം ജലച്ഛായ മാധ്യമത്തില്‍ അമൂര്‍ത്ത ശൈലിയും റിയലിസ്റ്റിക് ശൈലിയും ഒരേ പോലെ പരീക്ഷിച്ചു.കേരളീയ കലാരൂപങ്ങളെ ചിത്രീകരിക്കുന്നതില്‍ പ്രത്യേക താത്പര്യം പുലര്‍ത്തിയ അദ്ദേഹം തിരുവാതിര, കഥകളി, തെയ്യം എന്നിവയുടെ ചിത്രപരമ്പരകള്‍ ചെയ്തിട്ടുണ്ട്.