ഒരു ജനതയുടെ വിശ്വാസത്തിന്റെ മുഖമാണ് അക്ഷയ :മന്ത്രി പി പ്രസാദ്
കുറുക്കുവഴികൾ തേടാതെ ഒരു സംരംഭകനെ എങ്ങനെ നല്ലരീതിയിൽ സമൂഹത്തിന്റെ മുമ്പിലേക്ക് കൊണ്ടുവരാം എന്നത് സർക്കാരിന്റെ ബാധ്യസ്ഥതയാണ് ,അതിനായി വേണ്ടത് ചെയ്യാം

ആലപ്പുഴ :ഒരു ജനതയുടെ ,കേരളത്തിന്റെ വിശ്വാസത്തിന്റെ ,സുരക്ഷിതമായ ഒരിടമാണ് ഓരോ അക്ഷയ കേന്ദ്രങ്ങളെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് .ആലപ്പുഴ കാർമൽ എഞ്ചിനീയറിങ് കോളേജിൽ ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെണ്ണേഴ്സ് മൂന്നാം സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .കുറുക്കുവഴികൾ തേടാതെ ഒരു സംരംഭകനെ എങ്ങനെ നല്ലരീതിയിൽ സമൂഹത്തിന്റെ മുമ്പിലേക്ക് കൊണ്ടുവരാം എന്നത് സർക്കാരിന്റെ ബാധ്യസ്ഥതയാണ് ,അതിനായി വേണ്ടത് ചെയ്യാം .അക്ഷയ സെന്ററുകൾ സർക്കാരിന്റെ സേവന മുഖമാണ് .ഓരോ ദിനവും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത് ,ഇതിൽ വിദ്യാഭ്യാസമുള്ളവരും നല്ല ജോലിക്കാരും വരെ ഉൾപ്പെടുന്നു .എന്നാൽ അക്ഷയ കേന്ദ്രങ്ങൾ വിശ്വസനീയമായ ഇടങ്ങളാണെന്ന് ജനങ്ങൾ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു .ഫേസ് സംസ്ഥാന പ്രസിസന്റ് സ്റ്റീഫൻ ജോണിന്റെ അധ്യക്ഷത വഹിച്ചു .ഫേസ് സംസ്ഥാന സെക്രട്ടറി സദാനന്ദൻ എ. പി. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .. ഫേസ് സംസ്ഥാന ട്രഷറർ സി. വൈ. നിഷാന്ത് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു .
അക്ഷയ കെയർ നിധി 368645 രൂപ ആലപ്പുഴ ജില്ലയിലെ അന്തരിച്ച അക്ഷയ സംരംഭക ഗീതമ്മയുടെ അവകാശി മുരളിക്ക് സംസ്ഥാന സമ്മേളനത്തിൽ ഫേസ് സംസ്ഥാന ഭാരവാഹികളുടെയും അക്ഷയ കെയർ ട്രസ്റ്റ് ചെയർമാൻ ജഫേഴ്സൺ മാത്യുവിന്റെയും സാന്നിധ്യത്തിൽ മന്ത്രി പി പ്രസാദ് കൈമാറി.
രാവിലെ ഒൻപതു മണിക്ക് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ സംസ്ഥാന സമ്മേളനത്തിൽ ഫേസ് പതാക ഉയർത്തി .കഴിഞ്ഞ ദിവസം അന്തരിച്ച ആലപ്പുഴ ജില്ലാ ഫേസ് സെക്രട്ടറി പി രാജശേഖരന് ആദരാഞ്ജലികൾ അർപ്പിച്ചു കാൽനട പ്രചാരജാഥ ഒഴിവാക്കിയായിരുന്നു സമ്മേളനത്തിന്റെ ആരംഭം .നീന സുഭാഷ് സ്മരണാജ്ഞലി അർപ്പിച്ചു .ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം അഡ്വ വി മനാസ് "നമ്മുടെ നിയമ പോരാട്ടം " എന്ന വിഷയത്തിൽ അവതരണം നടത്തി .