എരുമേലിയിൽ ഫീകൽ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ അഞ്ചേകാൽ കോടിയുടെ പദ്ധതി
എരുമേലി ;എരുമേലി പഞ്ചായത്തിൽ കക്കൂസ് മാലിന്യ സംസ്കരണത്തിന് 5,10,18,661/-രൂപയുടെ പദ്ധതിക്ക് ശുചിത്വ മിഷന്റെ അംഗീകാരം .ഇൻപാക്‌ട് കേരളയാണ് ഇതുസംബന്ധിച്ച ടെണ്ടർ വിളിച്ച് അംഗീകരിച്ചത് .105 കെ എൽ ഡി ഫീകൽ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനാണ് അനുമതി .പദ്ധതിക്കാവശ്യമായ തുക സ്വച്ഛ് ഭാരത് ഗ്രാമീൺ ഘടകത്തിൽ നിന്നാണ് ലഭ്യമാകുന്നത് ..ഇത് സംബന്ധിച്ച ഉത്തരവ് പഞ്ചായത്തിൽ ശുചിത്വമിഷനിൽ നിന്നും പഞ്ചായത്തിൽ ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി ,വൈസ് പ്രസിഡന്റ് വി ഐ അജി എന്നിവർ അറിയിച്ചു .


