അനുഭവസമ്പന്നരായ നമ്മുടെ വിമുക്തഭടന്മാര്‍, വീരന്മാരും ദേശസ്‌നേഹത്തിന്റെ ശാശ്വത പ്രതീകങ്ങളുമാണ്: പ്രധാനമന്ത്രി
രാജ്യത്തിന്റെ സംരക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ച ധീരരായ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും നന്ദി
ന്യൂഡൽഹി : 2025 ജനുവരി 14
അനുഭവസമ്പന്നരായ നമ്മുടെ വിമുക്തഭടന്മാര്‍ വീരന്മാരും ദേശസ്‌നേഹത്തിന്റെ ശാശ്വത പ്രതീകങ്ങളുമാണെന്ന് സായുധ സേനാ വെറ്ററന്‍സ് ദിനത്തോടനുബന്ധിച്ച് നമ്മുടെ രാജ്യത്തിന്റെ സംരക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ച ധീരരായ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും നന്ദി രേഖപ്പെടുത്തികൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
''നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനായി ജീവിതം സമര്‍പ്പിച്ച ധീരരായ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും സായുധസേനാ വെറ്ററന്‍സ് ദിനത്തില്‍, നമ്മൾ നന്ദി രേഖപ്പെടുത്തുന്നു. അവരുടെ ത്യാഗവും ധൈര്യവും കടമകളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും മാതൃകാപരമാണ്. അനുഭവസമ്പന്നരായ നമ്മുടെ വിമുക്തഭടന്മാര്‍ വീരന്മാരും ദേശസ്‌നേഹത്തിന്റെ ശാശ്വത പ്രതീകങ്ങളുമാണ്. വിമുക്തഭടന്മാരുടെ ക്ഷേമത്തിനായി എല്ലായ്പ്പോഴും പ്രവര്‍ത്തിക്കുന്ന ഒരു ഗവണ്‍മെന്റാണ് ഞങ്ങളുടേത്, വരും കാലങ്ങളിലും ഞങ്ങള്‍ അത് തുടരും'' എക്‌സിലെ ഒരു പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.