എരുമേലി മുസ്ലിം മഹല്ല ജമാ അത്ത് ഭരണ സമിതി പ്രസിഡന്റായി നാസർ പനച്ചിയെയും ,സെക്രട്ടറിയായി മിഥുലാജ് പുത്തൻവീടിനെയും തെരഞ്ഞെടുത്തു
മതമൈത്രിയുടെ കേന്ദ്രമായ എരുമേലി നാടിൻറെ പ്രശസ്തിക്കും സമുദായത്തിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി പ്രവർത്തിക്കണമെന്നും റിട്ടേർണിംഗ് ഓഫീസർ

എരുമേലി : എരുമേലി മുസ്ലിം മഹല്ല ജമാ അത്ത് ഭരണ സമിതി പ്രസിഡന്റായി നാസർ പനച്ചിയെയും ,സെക്രട്ടറിയായി മിഥുലാജ് പുത്തൻവീട് എന്നിവരെ തെരഞ്ഞെടുത്തു .ട്രഷററായി നൗഷാദ് കുറുംകട്ടിൽ ,വൈസ് പ്രെസിഡന്റായി സലിം കണ്ണങ്കര .ജോയിന്റ് സെക്രട്ടറിയായി നിഷാദ് താന്നിമൂട്ടിൽ എന്നിവരെയും തെരഞ്ഞെടുത്തു .റിട്ടേണിംഗ് ഓഫീസർ അഡ്വ പി എ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ അബ്ദുൽ ഹക്കിം മാടത്താനി , ,അനസ് പുത്തൻ വീട് ,ഷഹനാസ് അപ്പോള മേക്കൽ ,ഷിഫാസ് എം ഇസ്മായിൽ ,സലിം പറമ്പിൽ പി എ ഇർഷാദ് ,അൻസാരി പാടിക്കൽ ,,സി എ എം കരിം ചക്കാലക്കൽ , അബ്ദുൽ നാസർ പാദുക നൈസാം പി അഷറഫ് ,റെജി ചക്കാലയിൽ, നിഷാദ് ടി ഷാഹുൽ ,റെജി വെട്ടിയാനിക്കൽ,മുതവല്ലി ടി എ അബ്ദുൽ ബഷീർ എന്നിവർ സന്നിഹിതരായിരുന്നു .മതമൈത്രിയുടെ കേന്ദ്രമായ എരുമേലി നാടിൻറെ പ്രശസ്തിക്കും സമുദായത്തിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി പ്രവർത്തിക്കണമെന്നും റിട്ടേർണിംഗ് ഓഫീസർ അഡ്വ പി എ അബ്ദുൽ മജീദ് ഭാരവാഹികളെ അനുമോദിച്ചുകൊണ്ട് പറഞ്ഞു .